ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടിയന്തിര വിഭാഗമായ A&E കാത്തിരിപ്പ് സമയം, ക്യാൻസർ ചികിത്സ എന്നിവയിൽ പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കാൻ എൻഎച്ച്എസ് പരാജയപ്പെടാൻ സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മാർച്ച് 31-നുള്ളിൽ കൈവരിക്കേണ്ട ഇടക്കാല ലക്ഷ്യങ്ങളിൽ പുരോഗതി കുറഞ്ഞതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് . 18 ആഴ്ചയ്ക്കുള്ളിൽ ചികിത്സ ലഭിക്കേണ്ട ലക്ഷ്യം 92% ആണെങ്കിലും ജനുവരിയിൽ നേടാനായത് 61.5% മാത്രമാണ്; 150 ട്രസ്റ്റുകളിൽ 52 എണ്ണം മാത്രമാണ് 65% നിലവാരം കൈവരിച്ചത്. A&E വിഭാഗത്തിൽ നാല് മണിക്കൂറിനുള്ളിൽ ചികിത്സ നൽകേണ്ട 78% ലക്ഷ്യത്തിന് പകരം ഫെബ്രുവരിയിൽ 74.1% മാത്രമാണ് കൈവരിച്ചത്.

ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് 2029ഓടെ കാത്തിരിപ്പ് സമയങ്ങൾ കുറയ്ക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും നിലവിലെ കണക്ക് ആശങ്ക ഉയർത്തുന്നതാണ്. എൻഎച്ച്എസിനെ പുനരുജ്ജീവിപ്പിക്കുക” എന്ന വാഗ്ദാനം സർക്കാർ “ നൽകിയ പശ്ചാത്തലത്തിൽ ഈ പരാജയം രാഷ്ട്രീയമായും സമ്മർദ്ദം വർധിപ്പിക്കും. 999 കോളുകൾക്കുള്ള ആംബുലൻസ് പ്രതികരണ സമയവും ലക്ഷ്യത്തിലെത്തിയിട്ടില്ല; ശരാശരി 30 മിനിറ്റ് ലക്ഷ്യത്തിന് പകരം 30 മിനിറ്റ് 25 സെക്കൻഡാണ് രേഖപ്പെടുത്തിയത്. എന്നാൽ GP അപോയിന്റ്മെന്റുകളിലെ രോഗി സംതൃപ്തിയിൽ ചെറിയ പുരോഗതി ഉണ്ടെന്നത് മാത്രം ആശ്വാസമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അതേസമയം, പരിശോധനകൾക്കുള്ള കാത്തിരിപ്പും കുത്തനെ ഉയരുകയാണ്. ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 1.8 മില്യണായി ഉയർന്നത് കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്. 13 ആഴ്ചയ്ക്ക് മുകളിൽ കാത്തിരിക്കേണ്ടിവരുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. അധിക ധനസഹായവും “എലക്ടീവ് സ്പ്രിന്റ്” പോലുള്ള നടപടികളും ഉണ്ടായിട്ടും ആവശ്യത്തിന് പുരോഗതി കൈവരിക്കാത്തത് മൂലം ചികിത്സാ സംവിധാനത്തിലെ സമ്മർദ്ദം തുടരുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത് .











Leave a Reply