ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ വാൾസാളിൽ സിഖ് മതവിശ്വാസിയായ യുവതിയെ വീട്ടിൽ കയറി ക്രൂരമായി പീഡിപ്പിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത കേസിൽ 32-കാരനായ ജോൺ ആഷ്ബിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ വെള്ളിയാഴ്ച നടന്ന ശിക്ഷാവിധിയിൽ, പ്രതി കുറഞ്ഞത് 14 വർഷം തടവ് അനുഭവിക്കണമെന്ന് കോടതി നിർദേശിച്ചു. ഇയാളെ വളരെ അപകടകാരിയെന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2025 ഒക്ടോബറിൽ ബസിൽ നിന്ന് ഇറങ്ങിയ യുവതിയെ പിന്തുടർന്നാണ് പ്രതി ആക്രമണം നടത്തിയത്. യുവതി വീട്ടിലെത്തിയതിനു പിന്നാലെ, അവളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ യുവതിക്കെതിരെ ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങൾ നടത്തുകയായിരുന്നു . കേസിൽ ബലാത്സംഗം, കവർച്ച, കഴുത്തുഞെരിക്കൽ, മതവിദ്വേഷപരമായ ആക്രമണം തുടങ്ങിയ കുറ്റങ്ങൾ പ്രതി സമ്മതിക്കുകയും ചെയ്തു.

ആക്രമണത്തിനിടെ യുവതിയെ മുസ്ലിം മതവിഭാഗത്തിൽ പെട്ടയാളെന്ന് തെറ്റിദ്ധരിച്ചു ഇസ്ലാം വിരുദ്ധ പരാമർശങ്ങൾ പ്രതി നടത്തിയതായി തെളിഞ്ഞിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം പോലും ഇയാൾ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തി. പോലീസ് ചോദ്യം ചെയ്യലിനിടെ യുവതി ഹിജാബ് ധരിക്കാത്തതെന്തെന്ന് ചോദിച്ചതായും കോടതി രേഖപ്പെടുത്തി.