ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ആത്മഹത്യകൾ ഗണ്യമായി വർധിച്ചതായി ഔദ്യോഗിക സൂചിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നു . നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2025 മാർച്ചോടെ അവസാനിച്ച വർഷത്തിൽ 150 പേർ ആത്മഹത്യ ചെയ്തതായി ആണ് കണക്കുകൾ കാണിക്കുന്നത് . മുൻവർഷത്തിലെ 98 കേസുകളിൽ നിന്നുള്ള വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡൊമസ്റ്റിക് ഹോമിസൈഡ് പ്രോജക്റ്റ് റിപ്പോർട്ടിൽ 16 മുതൽ 24 വയസ്സ് വരെയുള്ളവർ 8% കേസുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തി. 16 മുതൽ 19 വയസ്സ് വരെയുള്ള യുവാക്കളിൽ 18.2% പേർ ഗാർഹിക പീഡനത്തിനിരയാകുന്നുവെന്ന് കണ്ടെത്തിയതോടെ, ഈ പ്രായവിഭാഗത്തിൽ അപകടസാധ്യത കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നു. ആദ്യമായി റിപ്പോർട്ട് ചെയ്ത ഒരു കേസിൽ പ്രതിയും ഇരയും 18 വയസിന് താഴെയായിരുന്നുവെന്നതും ആശങ്ക ഉയർത്തുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ കൗമാരക്കാരുടെ പങ്ക് ഉയരുന്നതിൽ അപകടകരമായ ഓൺലൈൻ ഉള്ളടക്കത്തിന്റെ സ്വാധീനവും ഉണ്ടാകാമെന്ന് ലൂയിസ റോൾഫ് വ്യക്തമാക്കി. ഹിംസയെ സാധാരണവൽക്കരിക്കുന്ന ഉള്ളടക്കങ്ങളും സ്ത്രീകളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ പോസ്റ്റുകളും യുവാക്കളുടെ പെരുമാറ്റത്തെ ബാധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകൾ ബന്ധങ്ങളിലെ ഹിംസയും നിയന്ത്രണവും സാധാരണവൽക്കരിക്കാൻ ഇടയാക്കുന്നതായും ആണ് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.











Leave a Reply