തിരുവനന്തപുരം: സംസ്ഥാനത്ത് വൈകിട്ട് 6 മുതൽ 12 വരെ പീക്ക് സമയങ്ങളിൽ അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കാൻ കെഎസ്ഇബി ഉന്നതതല യോഗത്തിൽ തീരുമാനമായതായി അധികൃതർ വ്യക്തമാക്കി. വൈദ്യുതി വിതരണ ശൃംഖലയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും ആവശ്യകത – വിതരണം അന്തരം നിയന്ത്രിക്കുന്നതിനുമായി ഈ നടപടി അനിവാര്യമാണെന്ന് വിശദീകരിച്ചു.
കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വൈദ്യുതിമന്ത്രി വ്യക്തമാക്കിയത്. ഏകദേശം 200 മെഗാവാട്ട് കുറവ് വൈകിട്ടോടെ പരിഹരിക്കാമെന്ന് കെഎസ്ഇബി അറിയിച്ചു എങ്കിലും, നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരുമെന്നും സൂചന നൽകി.
വൈദ്യുതി ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പീക്ക് സമയങ്ങളിൽ വാഹന ചാർജ്ജിംഗ് ഒഴിവാക്കുക, എസി ഉപയോഗം നിയന്ത്രിക്കുക, ഇൻഡക്ഷൻ കുക്കറുകൾ പ്രവർത്തിപ്പിക്കരുത് തുടങ്ങിയ നിർദേശങ്ങൾ പാലിക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.











Leave a Reply