തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്താൻ സാധ്യതയുണ്ടെന്ന സൂചനകൾ ശക്തമാകുന്നു. ദുർബലമായ പ്രതിപക്ഷമായി മാറാതിരിക്കാൻ സഭയിൽ നിയന്ത്രണം ഏറ്റെടുക്കേണ്ടത് അദ്ദേഹമാണെന്ന നിലപാടാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പങ്കുവെക്കുന്നത്.

പ്രതിപക്ഷത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സി.പി.എമ്മിൽ നിന്നായിരിക്കും പ്രതിപക്ഷനേതാവ് വരിക. പിണറായി മാറിനിൽക്കുകയാണെങ്കിൽ കെ.എൻ. ബാലഗോപാൽ പകരക്കാരനാകാമെന്നും, ഉപനേതാവായി പരിഗണിക്കപ്പെടാനിടെയുണ്ടെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിലയിരുത്തലിനൊപ്പം നേതൃവിഷയവും ചർച്ചയായേക്കും. പരാജയത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കിടെ എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ നിലപാടുകളും നിർണായകമാകും.