ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇലക്ട്രിക് കാർ വിൽപ്പനയിൽ വലിയ ഉയർച്ച രേഖപ്പെടുത്തിയെങ്കിലും ഇറാൻ യുദ്ധത്തെ തുടർന്ന് ഉയരുന്ന പണപ്പെരുപ്പവും ഊർജവില വർധനവും ഭാവിയിലെ വളർച്ചയെ ബാധിക്കാമെന്ന റിപ്പോർട്ട് പുറത്തുവന്നു. ഏപ്രിലിൽ പുതിയ കാർ രജിസ്ട്രേഷനുകൾ 24% ഉയർന്ന് 1,49,247 ആയി. ഇതിൽ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ (BEV) വിൽപ്പന 59.1% ഉയർന്നതോടെ ആകെ വിൽപ്പനയിലെ 26.2% പങ്ക് ഇവ നേടി എന്നതും ശ്രദ്ധേയമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ ഇലക്ട്രിക് കാർ രജിസ്റ്റർ ചെയ്തതും ഗുണകരമാണ് എന്ന് റിപ്പോർട്ട് ചൂട്ടിക്കാട്ടി. ഇറാൻ യുദ്ധത്തിന് പിന്നാലെ പെട്രോൾ വില ഉയർന്നതോടെ യൂറോപ്പിലുടനീളം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള താൽപര്യം വർധിച്ചതായി ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ പണപ്പെരുപ്പവും ഉയർന്ന വൈദ്യുതി ചെലവും ജീവിതച്ചെലവിലെ സമ്മർദവും ഉപഭോക്തൃ ആവശ്യത്തെ കുറയ്ക്കാനിടയുണ്ടെന്ന് സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലെ കുറഞ്ഞ വിൽപ്പനയ്ക്ക് പിന്നാലെ ഉണ്ടായ തിരിച്ചുവരവാണ് ഇത്തവണയുള്ള വളർച്ചയെന്നും, വാഹന നികുതി മാറ്റങ്ങൾ വിപണിയെ സ്വാധീനിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 ഏപ്രിൽ മുതൽ കുറഞ്ഞ മലിനീകരണമുള്ള വാഹനങ്ങൾക്ക് നൽകിയ നികുതി ഇളവ് നീക്കുകയും £40,000-ത്തിന് മുകളിലുള്ള ഇലക്ട്രിക് കാറുകൾക്ക് അധിക നികുതി ചുമത്തുകയും ചെയ്തിരുന്നു; പിന്നീട് ഈ പരിധി £50,000 ആയി തിരുത്തി.

ഇതുവരെ ഈ വർഷം ബി.ഇ.വികളുടെ വിപണി വിഹിതം 23.1% മാത്രമാണ്, നിർദേശിച്ച 33% ലക്ഷ്യത്തിൽ നിന്ന് താഴെ ആണ് ഇത് . പെട്രോൾ കാറുകളുടെ ആവശ്യകത 8.2% ഉയർന്നപ്പോൾ ഡീസൽ 1% കുറഞ്ഞു. ഇലക്ട്രിഫൈഡ് വാഹനങ്ങൾ വിപണിയിലെ 53.2% പങ്ക് നേടി. ഉയർന്ന ഊർജ – ഉത്പാദന – ചാർജിംഗ് ചെലവുകൾ വളർച്ചയെ ബാധിക്കുന്നതായി എസ്‌എംഎംടി ചൂണ്ടിക്കാട്ടി. അതേസമയം, കഴിഞ്ഞ മാസം പുതിയ ഇലക്ട്രിക് കാറുകളുടെ വില പെട്രോൾ കാറുകളേക്കാൾ താഴെയായതായി ഓട്ടോ ട്രേഡർ റിപ്പോർട്ട് വ്യക്തമാക്കി.