നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന സൂചന നൽകി റഷ്യൻ പ്രസിഡന്റ് Vladimir Putin. സമാധാന ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ അമേരിക്ക നിർണായക പങ്കുവഹിച്ചുവെന്നും അതിന് നന്ദിയുണ്ടെന്നും പുട്ടിൻ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് Donald Trump മുന്നോട്ടുവച്ച മൂന്ന് ദിവസത്തെ വെടിനിർത്തൽ നിർദേശത്തിനും യുദ്ധത്തടവുകാരുടെ കൈമാറ്റ പദ്ധതിക്കും പിന്നാലെയാണ് പുട്ടിന്റെ പ്രതികരണം. 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനുള്ള നിർദേശത്തിൽ യുക്രെയ്ൻ അനുകൂല പ്രതികരണം അറിയിക്കുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.
മേയ് 9 മുതൽ 11 വരെ വെടിനിർത്തൽ നടപ്പിലാക്കണമെന്ന അമേരിക്കയുടെ നിർദേശം യുദ്ധാവസാന ശ്രമങ്ങൾക്ക് പുതിയ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇതുവരെ യുക്രെയ്നിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും റഷ്യ അറിയിച്ചു.











Leave a Reply