ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകൾ കുട്ടികളുടെ ചിത്രങ്ങൾ വെബ്സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നത് പുനഃപരിശോധിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ സാധാരണ ചിത്രങ്ങൾ അശ്ലീല രൂപത്തിലേക്ക് മാറ്റി ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമങ്ങൾ വർദ്ധിച്ചുവരുന്നതാണ് ആശങ്കയ്ക്ക് കാരണം. ഒരു ബ്രിട്ടീഷ് സ്കൂളിന്റെ വെബ്സൈറ്റിൽ നിന്നെടുത്ത കുട്ടികളുടെ ചിത്രങ്ങൾ AI ഉപയോഗിച്ച് വ്യാജ അശ്ലീല ചിത്രങ്ങളാക്കി മാറ്റി പണം ആവശ്യപ്പെട്ട സംഭവമാണ് പുതിയ ആശങ്ക ഉയർത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ പൊതുവേദികളിൽ പ്രസിദ്ധീകരിക്കുന്നത് അപകടകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പേരുകളും തിരിച്ചറിയാവുന്ന വിവരങ്ങളും ഒഴിവാക്കണമെന്നും, ദൂരത്ത് നിന്ന് എടുത്തതോ പിന്നിൽ നിന്ന് എടുത്തതോ ആയ ചിത്രങ്ങൾ മാത്രം ഉപയോഗിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ആഘോഷിക്കുമ്പോഴും അവരുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

AI അധിഷ്ഠിത കുറ്റകൃത്യങ്ങൾ ലോകവ്യാപകമായി വർധിച്ചുവരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ കൂടുതലായും വിദേശരാജ്യങ്ങളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഇതിനോടകം ചില ബ്രിട്ടീഷ് സ്കൂളുകൾ വിദ്യാർത്ഥികളുടെ തിരിച്ചറിയാവുന്ന ചിത്രങ്ങൾ വെബ്സൈറ്റുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.