തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാനായി നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശനെ ഗവർണർ രാജേന്ദ്ര അർലേക്കർ ക്ഷണിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗവർണറെ കണ്ട സതീശൻ പിന്തുണക്കത്ത് കൈമാറി. മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന. 21ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയും നടക്കും.

വൈകിട്ട് ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിലാണ് വി ഡി സതീശനെ നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുത്തത്. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. മന്ത്രിസഭാംഗങ്ങളുടെ പട്ടിക തിങ്കളാഴ്ചയ്ക്ക് മുമ്പ് അന്തിമമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. യോഗത്തിൽ എഐസിസി തീരുമാനം ദീപദാസ് മുൻഷി അറിയിച്ചു. തുടർന്ന് സതീശൻ, സണ്ണി ജോസഫ്, മുകുൾ വാസ്നിക് എന്നിവർ സംസാരിച്ചു. കെ സി വേണുഗോപാലിന്റെ പ്രവർത്തനങ്ങളെ സതീശൻ പ്രത്യേകം അഭിനന്ദിക്കുകയും മന്ത്രിസഭാ രൂപീകരണത്തിനായി കേരളത്തിൽ എത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രമേശ് ചെന്നിത്തല പാർട്ടിയുടെ പ്രധാന നേതാവാണെന്ന് പറഞ്ഞ സതീശൻ നിരീക്ഷകർക്കും ദീപദാസ് മുൻഷിക്കും നന്ദി രേഖപ്പെടുത്തി. നല്ല ഭരണമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ സംഭാവനകളെ മുകുൾ വാസ്നിക് പ്രശംസിച്ചു. കേരളമൊട്ടാകെ സഞ്ചരിച്ച് പ്രവർത്തിച്ച കെ സി വേണുഗോപാലിന് വിജയത്തിൽ വലിയ പങ്കുണ്ടെന്നും രമേശ് ചെന്നിത്തലയുടെ അനുഭവസമ്പത്ത് പാർട്ടിക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.