ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ പ്രശസ്തമായ റോയൽ വിൻഡ്സർ ഹോഴ്‌സ് ഷോയിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണ സൈനികൻ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് പരിപാടി അവസാനിച്ച് മടങ്ങുന്നതിനിടെയാണ് കിങ്സ് ട്രൂപ്പ് റോയൽ ഹോഴ്‌സ് ആർട്ടിലറിയിലെ അംഗമായ സൈനികൻ വീണത്. ഗുരുതരമായി പരിക്കേറ്റ സൈനികന് സ്ഥലത്തുവച്ച് അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് തേംസ് വാലി പൊലീസ് വ്യക്തമാക്കിയത്. സംഭവസമയത്ത് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ ഉൾപ്പെടെയുള്ള രാജകുടുംബാംഗങ്ങൾ പരിപാടിസ്ഥലത്തുണ്ടായിരുന്നെങ്കിലും അപകടത്തിന്റെ ഗുരുതരാവസ്ഥ പിന്നീട് മാത്രമാണ് അറിയാനായതെന്ന് ബക്കിംഗ്ഹാം പാലസ് അറിയിച്ചു. സംഭവത്തിൽ രാജാവ് അതീവ ദുഃഖിതനാണെന്നും കുടുംബത്തെ നേരിട്ട് അനുശോചനം അറിയിക്കുമെന്നും കൊട്ടാരം വ്യക്തമാക്കി.

സംഭവത്തിൽ മരിച്ച സൈനികന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഈ ദുഃഖകരമായ സമയത്ത് കുടുംബത്തിനൊപ്പമാണെന്നും ബ്രിട്ടീഷ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ പ്രധാന കുതിരസവാരി പ്രദർശനങ്ങളിലൊന്നാണ് റോയൽ വിൻഡ്സർ ഹോഴ്‌സ് ഷോ.