ഇംഗ്ലണ്ടിൻ്റെ ഉദ്യാനനഗരിയായ കെൻ്റിൽ ക്രിക്കറ്റിൻ്റെ വസന്തകാലം വിരിയിക്കാൻ ഗില്ലിംഗ്ഹാം വാരിയേഴ്സ് ഒരുക്കുന്ന ആറാമത് സജി മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻ്റ്, ഈ ക്രിക്കറ്റ് മാമാങ്കം ഭക്ഷണമേളയാക്കാൻ പത്തിരി റെസ്റ്റോറൻ്റും !
യുകെയിലെ മലയാളി ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവ്വം കാത്തിരിയ്ക്കുന്ന സജി മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻ്റ് കെൻ്റിലെ അപ്ചർച്ച് ക്രിക്കറ്റ് ക്ലബിൽ വച്ച് നടക്കുന്നു. ആവേശോജ്വലമായ മത്സരങ്ങൾകൊണ്ട് മലയാളി ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നെഞ്ചോട് ചേർത്ത ക്രിക്കറ്റ് ടൂർണമെൻ്റ് ഇക്കുറി മെയ് 24, 25 തിയതികളിലാണ് നടക്കുന്നത്.
ഒരേ സമയം രണ്ടു വേദികളിലായി തീ പാറുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 14 ടീമുകളാണ് എത്തുന്നത്.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് സജി മെമ്മോറിയൽ ട്രോഫിയും £1001 കാഷ്സ പ്രൈസും സമ്മാനമായി ലഭിയ്ക്കുമ്പോൾ രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 451 പൗണ്ടും ട്രോഫിയുമാണ് ലഭിക്കുന്നത്. ഒപ്പം
ബെസ്ററ് ബാറ്റ്സ്മാൻ , ബെസ്ററ് ബൗളർ , ബെസ്ററ് പ്ലെയർ എന്നിങ്ങനെ നിരവധി ആകർഷണങ്ങളായ സമ്മാനങ്ങളൊരുക്കിയാണ് ഗില്ലിംഗ്ഹാം വാരിയേഴ്സ് ഒരുക്കുന്ന ആറാമത് സജി മെമ്മോറിയൽ ടൂർണമെൻ്റ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിയ്ക്കുന്നത്.
മത്സരങ്ങൾ നടക്കുന്ന രണ്ടു ദിവസങ്ങളിലും പത്തിരി റെസ്റ്റോറൻ്റ് ഒരുക്കുന്ന രുചികരമായ വിഭവങ്ങൾ മുഴുവൻ സമയവും ലഭ്യമാകുന്നതാണ്.











Leave a Reply