സ്വന്തം ലേഖകൻ

സോമർസെറ്റ്/കോന്നി. യുകെയിൽ നിന്നും കോന്നിയിലേക്ക് കരുതലിന്റെ കരസ്പർശം. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയാണ് സോമർസെറ്റ് ടോണ്ടനിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പ്രവർത്തകർ കരുതലിന്റെ കരസ്പർശം തീർത്തത്. പത്തനംതിട്ട ജില്ലയിലെ കോന്നി പ്രമാടം പഞ്ചായത്തിൽ ഉൾപ്പെടുന്ന മല്ലശ്ശേരി കെഎം യുപി സ്കൂളിലെ 65ൽപ്പരം വിദ്യാർത്ഥികൾക്കാണ് സ്കൂൾ പ്രവേശനോത്സവം നടക്കുന്നതിന് മുന്നോടിയയായി പഠനോപകരണങ്ങൾ നൽകിയത്. നോട്ട് ബുക്കുകൾ, സ്കൂൾ ബാഗ്, കുട, ടിഫിൻ ബോക്സ്, പേനകൾ, പെൻസിലുകൾ, പൗച്ച്, പെൻസിൽ ഷാർപ്‌നർ എന്നിവ ഉൾപ്പെടുന്നതായിരുന്നു ഓരോ കിറ്റുകളും.

പഠനോപകരണ വിതരണം ആറന്മുള എംഎൽഎയും യൂത്ത്കോൺഗ്രസ് ദേശീയ സെക്രട്ടറിയുമായ അഡ്വ. അബിൻ വർക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് പ്രമാടം ഡിവിഷൻ അംഗം റോബിൻ മോൻസി അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് റോബിൻ പീറ്റർ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ലൂയിസ് പി സാമൂവേൽ, ജോളി അജി തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് കെ. കെ. സുജ എന്നിവർ പ്രസംഗിച്ചു. യുകെയിൽ നിന്നും ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേൽ, സെക്രട്ടറി ബിജു കുളങ്ങര എന്നിവർ ഓൺലൈനിൽ ആശംസകൾ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റീനാ രാജൻ, അനിറ്റ് ജേക്കബ്, രഞ്ജിനി നായർ, നികിത മേരി മോൻസൺ, പിടിഎ പ്രസിഡന്റ്‌ സുധാകുമാരി, എംപിറ്റിഎ പ്രസിഡന്റ് അനിത ഷിബു, ഐഒസി യുകെ കേരള ചാപ്റ്റർ ടോണ്ടൻ – സോമർസെറ്റ് യൂണിറ്റ് ഭാരവാഹികളായ ട്രഷറർ ജിനു ജോസ്, കോ-ഓർഡിനേറ്റർ ലിന്റോ ജോർജ്, ജോയിന്റ് സെക്രട്ടറി ജോമോൻ ജോസ് വാത്യേലിൽ, എക്‌സിക്യൂട്ടീവ് മെമ്പർ മോബിൻ മോൻസി എന്നിവർ പങ്കെടുത്തു. ഐഒസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ എന്നിവരുടെ നിർദ്ദേശ പ്രകാരം കേരളത്തിലെ സ്കൂൾ പ്രവേശനത്തോട് അനുബന്ധിച്ച് അർഹരായ കുട്ടികൾക്ക് കിറ്റുകൾ കൈമാറാൻ കഴിഞ്ഞതിൽ നിറഞ്ഞ സന്തോഷമുണ്ടെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര, ടോണ്ടൻ – സോമർസെറ്റ് യൂണിറ്റ് പ്രസിഡന്റ് അജി തോമസ് മംഗലി, ജനറൽ സെക്രട്ടറി സൂരജ് പി കെ എന്നിവർ പറഞ്ഞു.