ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് രാജകുടുംബത്തിൽ വീണ്ടും വിവാഹാഘോഷം; രാജാവിന്റെ അനന്തരവൻ പീറ്റർ ഫിലിപ്സ് വിവാഹിതനായി. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നേഴ്സായ ഹാരിയറ്റ് സ്പെർലിങിനൊപ്പമാണ് പീറ്റർ ഫിലിപ്സ് പുതിയ ജീവിതത്തിലേക്ക് കടന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് രാജകുടുംബത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായി മാറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാഹച്ചടങ്ങിനായി പള്ളിക്കു ചുറ്റും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പ്രത്യേക ഭാഗങ്ങൾ സജ്ജമാക്കിയപ്പോൾ റോഡ് നിയന്ത്രണങ്ങളും നടപ്പാക്കി. മഴ പെയ്തിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാജകുടുംബാംഗങ്ങളെ കാണാൻ നിരവധി പേർ സ്ഥലത്ത് ഒത്തുകൂടി. ചടങ്ങിൽ എത്തിയവരെ വരവേൽക്കുന്നതിനിടെ ‘ഹിപ് ഹിപ് ഹുറേ’ മുദ്രാവാക്യങ്ങളും ഉയർന്നു.

2024ൽ പ്രണയത്തിലായ ഇരുവരുടെയും വിവാഹനിശ്ചയം 2025 ഓഗസ്റ്റിലായിരുന്നു പ്രഖ്യാപിച്ചത്. പീറ്റർ ഫിലിപ്സിന്റെ മുൻഭാര്യ ഓട്ടം കെല്ലിയുമായി വേർപിരിഞ്ഞതിന് വർഷങ്ങൾക്കുശേഷമാണ് പുതിയ ബന്ധം പൊതുജനശ്രദ്ധ നേടിയത്. വിവാഹദിനം തന്നെ പ്രശസ്തമായ എപ്സം ഡർബി റേസിംഗ് മത്സരദിനമായതിനാൽ ചടങ്ങിന് പിന്നാലെ രാജാവും രാജ്ഞിയും റേസ്കോഴ്‌സിലേക്ക് തിരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.