ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിലെ ബ്ലാക്ക്ലി പ്രദേശത്തുള്ള കോ-ഓപ്പ് അക്കാദമി സ്കൂളിൽ നടന്ന കത്തികുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ അടിയന്തിരസേവന വിഭാഗങ്ങൾ സ്കൂളിലെത്തിയതോടെ വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ തന്നെ തുടരാൻ നിർദേശിക്കുകയും സ്കൂൾ ലോക്ക്ഡൗൺ ചെയ്യുകയും ചെയ്തു. സംഭവസ്ഥലത്ത് പൊലീസ്, ആംബുലൻസ് സംഘങ്ങൾ എന്നിവ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട് . വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നിലവിൽ മറ്റൊരു ഭീഷണിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

സംഭവത്തെ തുടർന്ന് നിരവധി രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് പുറത്ത് ഒത്തുകൂടി. സ്കൂളിൽ ഒരു അനിഷ്ട സംഭവം ഉണ്ടായെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നും ദിവസത്തിന്റെ ശേഷിക്കുന്ന സമയം സ്കൂൾ അടച്ചിടുകയാണെന്നും അധികൃതർ രക്ഷിതാക്കൾക്ക് സന്ദേശമയച്ചു. വിദ്യാർത്ഥികളെ രക്ഷിതാക്കളുടെ അനുമതിയോടെ വീട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സ്കൂൾ അറിയിച്ചു .











Leave a Reply