ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ആഡംബര റസിഡൻഷ്യൽ ടവറിൽ നിന്ന് വീണ് ഇന്ത്യൻ വംശജരായ ദമ്പതികളും അവരുടെ ഒമ്പത് വയസ്സുകാരനായ മകനും മരിച്ച സംഭവം യുകെയെ നടുക്കി. നിർമാണ മേഖലയിലെ മുതിർന്ന കൺസൾട്ടന്റായ അദിതി പരൽക്കർ (46), ഭർത്താവും സാമ്പത്തിക ഉപദേഷ്ടാവുമായ രാകേഷ് പൈ (47), മകൻ സിദ് എന്നിവരാണ് മരിച്ചത്. മേയ് 27-ന് നടന്ന സംഭവത്തിൽ 45 നിലകളുള്ള കെട്ടിടത്തിന്റെ 36-ാം നിലയിലെ ഫ്ലാറ്റിൽ നിന്നാണ് കുടുംബം വീണതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുംബൈയിൽ നിന്ന് യുകെയിലെത്തി സ്ഥിരതാമസമാക്കിയ അദിതിയും രാകേഷും തങ്ങളുടെ തൊഴിൽ മേഖലകളിൽ ശ്രദ്ധേയരായിരുന്നു. അതേസമയം, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന മകൻ സിദിന്റെ ചികിത്സയും പരിചരണവും കുടുംബത്തിന് വലിയ വെല്ലുവിളിയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. മകന്റെ ആരോഗ്യനില മൂലം കുടുംബം മാനസികവും ശാരീരികവുമായ സമ്മർദങ്ങൾ അനുഭവിച്ചിരുന്നുവെന്നും അടുത്തറിയുന്നവർ വെളിപ്പെടുത്തി.

സംഭവത്തെക്കുറിച്ച് ഔദ്യോഗിക നിഗമനങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. മരണങ്ങൾ ‘അപ്രതീക്ഷിതം’ എന്ന നിലയിലാണ് നിലവിൽ പരിഗണിക്കുന്നതെന്നും എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. കേസ് സൗത്ത്‌വർക്ക് കൊറോണർ കോടതിയിലേക്ക് കൈമാറിയിട്ടുള്ളതും അന്വേഷണം പൂർത്തിയാകുന്നത് വരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.