കൊച്ചി: മലയാള സിനിമാ താരസംഘടനയായ അമ്മയുടെ നേതൃത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ശ്വേത മേനോൻ രാജിവച്ചിട്ടില്ലെന്ന് നടനും മന്ത്രിയുമായ കെ. ബി. ഗണേഷ് കുമാർ. ശ്വേത ഇപ്പോഴും അമ്മയുടെ പ്രസിഡന്റാണെന്നും അവർ സ്ഥാനമൊഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോനും എക്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താൻ രാജിവച്ചിട്ടില്ലെന്നും സംഘടനയുടെ ഭരണഘടനയിൽ ഇല്ലാത്ത അഡ്ഹോക് കമ്മിറ്റിയുടെ രൂപീകരണം അംഗീകരിക്കാനാവില്ലെന്നും ശ്വേത പിന്നീട് വ്യക്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, അഡ്ഹോക് കമ്മിറ്റി രൂപീകരണത്തെ ചൊല്ലിയുള്ള ഭിന്നത സംഘടനയ്ക്കുള്ളിൽ തുടരുകയാണ്. നടന്മാരായ ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്ന് രാജിവച്ചതോടെ അമ്മയിലെ നേതൃത്വ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.