ന്യൂഡൽഹി∙ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി താഴ്ന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള സാധ്യത ശക്തമായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ശമിച്ചതും എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിച്ചതുമാണ് വില ഇടിയാൻ പ്രധാന കാരണം. നിലവിലെ സാഹചര്യം തുടർന്നാൽ എണ്ണവിതരണ കമ്പനികൾ ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ ആനുകൂല്യം നൽകുമെന്നാണ് വിലയിരുത്തൽ.

കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ പ്രതികരണപ്രകാരം, കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ലഭ്യമാകുന്ന സാഹചര്യം സ്ഥിരത കൈവരിച്ചാൽ ഇന്ധനവില കുറയ്ക്കുന്നത് പരിഗണിക്കും. എന്നാൽ നേരത്തേ ഉയർന്ന വിലയ്ക്ക് വാങ്ങിയ എണ്ണയുടെ ശുദ്ധീകരണവും വിതരണവും ഇപ്പോഴും തുടരുന്നതിനാൽ ഉടൻ വിലക്കുറവ് പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ സ്വകാര്യ ഇന്ധന വിതരണ കമ്പനികളിലൊന്നായ നയാര എനർജി ചില മേഖലകളിൽ പെട്രോളിനും ഡീസലിനും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൊതുമേഖല എണ്ണക്കമ്പനികളും ഉടൻ നിരക്കുകൾ പുനഃപരിശോധിക്കുമോയെന്ന ആകാംക്ഷയിലാണ് വാഹന ഉപയോക്താക്കൾ. ക്രൂഡ് ഓയിൽ വില നിലവിലെ നിലയിൽ തുടർന്നാൽ വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി ഇന്ധനവിലയിൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമാണ്.