നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയ നൂറുകണക്കിന് പാക്കിസ്ഥാൻ ആസ്ഥാനമായ അക്കൗണ്ടുകൾക്കെതിരെ ഡൽഹി പൊലീസ് നടപടി തുടങ്ങി. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ, പൊലീസ് നടപടികൾ, വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വ്യാജ ദൃശ്യങ്ങളും തെറ്റായ അവകാശവാദങ്ങളും പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് മുമ്പ് നിരീക്ഷണത്തിലുണ്ടായിരുന്ന ചില അക്കൗണ്ടുകൾ വീണ്ടും സജീവമായി നീറ്റ് പ്രതിഷേധത്തെ ചൂഷണം ചെയ്ത് പ്രചാരണം നടത്തിയതായും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ 400-ലധികം അക്കൗണ്ടുകളെ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും പൊലീസ് അഭ്യർഥിച്ചു.
ഡൽഹിയിലെ പ്രതിഷേധങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചില സന്ദേശങ്ങൾ പൂർണമായും വ്യാജമാണെന്ന് ഡൽഹി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് കടുത്ത നടപടി സ്വീകരിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും തെറ്റായ വാർത്തകളാണെന്ന് അധികൃതർ വിശദീകരിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെ തുടർന്നും കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.











Leave a Reply