കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 16 ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നതായി പരാതി. പത്തനംതിട്ട സ്വദേശിനിയായ ഷാഹിന എന്ന യുവതി കുഞ്ഞിനെ ആശുപത്രി വാർഡിലുണ്ടായിരുന്ന വയനാട് മേപ്പാടി സ്വദേശിനിയുടെ കൈയിൽ ഏൽപിച്ചശേഷം മടങ്ങിയെന്നാണ് വിവരം.

സമയം ഏറെ കഴിഞ്ഞിട്ടും കുഞ്ഞിനെ ഏറ്റുവാങ്ങാൻ ആരും എത്താതിരുന്നതിനെ തുടർന്ന് യുവതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വനിതാ പൊലീസിന്റെ സംരക്ഷണത്തിലാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷാഹിന ആശുപത്രിയിൽ നൽകിയ മൊബൈൽ ഫോൺ നമ്പർ സ്വിച്ച് ഓഫ് ആയ നിലയിലാണെന്ന് പൊലീസ് അറിയിച്ചു. മാതാവിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കണ്ടെത്താനായില്ലെങ്കിൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കാനാണ് നീക്കം.