ലമീൻ യമാൽ അച്ഛനാകാൻ പോകുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. ബാഴ്സലോണയുടെയും സ്പെയിൻ ദേശീയ ടീമിന്റെയും 19-കാരനായ താരത്തിന്റെ പങ്കാളിയായ 21-കാരി ഫാഷൻ ഇൻഫ്ലുവൻസർ ഇനസ് ഗാർസിയ സാന്റോസ് ടിക്‌ടോക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്.
ഗർഭധാരണത്തെക്കുറിച്ചുള്ള സന്ദേശവും ഗർഭിണികളുടെ ചിത്രങ്ങളും ഉൾപ്പെട്ട വീഡിയോ ഇനസ് റീപോസ്റ്റ് ചെയ്തതോടെയാണ് ഇരുവരും ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമായത്. ലോകകപ്പ് വിജയത്തിന് പിന്നാലെ അവധിക്കാലം ആഘോഷിക്കുന്ന യമാലും ഇനസും ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, യമാൽ ഉടൻ അച്ഛനാകുമെന്ന അവകാശവാദം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും നിലവിലില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇനസ് പങ്കുവെച്ച വീഡിയോ ഒരു സാധാരണ റീപോസ്റ്റ് മാത്രമായിരിക്കാമെന്നും ആരാധകരുടെ ഊഹാപോഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നുമാണ് വിലയിരുത്തൽ.











Leave a Reply