തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ (പിഎച്ച്എച്ച്) റേഷൻ കാർഡുടമകളിൽ അർഹതയില്ലാത്തതായി കണ്ടെത്തിയ 86,000 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങി. സാമ്പത്തികമായി മെച്ചപ്പെട്ടിട്ടും മുൻഗണനാ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി. അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ പ്രയോജനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

അർഹതയില്ലാത്തവർ സ്വമേധയാ കാർഡ് തിരികെ നൽകുകയോ സാധാരണ വിഭാഗത്തിലേക്ക് മാറുകയോ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് നിർദേശിച്ചു. പരിശോധനയിൽ അനർഹരാണെന്ന് കണ്ടെത്തുന്നവരിൽ നിന്ന് ലഭിച്ച ആനുകൂല്യങ്ങളുടെ മൂല്യം പിഴയോടെ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനുമുമ്പും സമാന പരിശോധനകളിലൂടെ നിരവധി അനർഹ കാർഡുടമകളിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റേഷൻ കാർഡ് വിവരങ്ങളുടെ ഡിജിറ്റൽ പരിശോധനയും വിവിധ സർക്കാർ ഡേറ്റാബേസുകളുമായുള്ള താരതമ്യവും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അനർഹരെ ഒഴിവാക്കി യഥാർഥ ഗുണഭോക്താക്കൾക്ക് മുൻഗണനാ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നും വകുപ്പ് വ്യക്തമാക്കി.