കൊല്ലം പരവൂരിൽ ദുരൂഹ സാഹചര്യത്തിൽ വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ച സംഭവം നാടിനെ നടുക്കി. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

വീട്ടിനുള്ളിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും അപകടമോ മറ്റേതെങ്കിലും ദുരൂഹ സാഹചര്യങ്ങളോ ഉണ്ടോയെന്നത് ഉൾപ്പെടെ വിവിധ സാധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ച ശേഷമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ . പ്രദേശവാസികളിൽ വലിയ ദുഃഖവും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ് ഈ ദുരന്തം.