ബെർളി മാളിയേക്കൽ, ബാരി

കാർഡിഫ് : കാർഡിഫ് ആൻഡ് വെയിൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിന്റെ ലാൻഡോക് ആശുപത്രിയിലെ വെസ്റ്റ് 2 വാർഡ് അടച്ചുപൂട്ടാനുള്ള ട്രസ്റ്റിന്റെ നിർദേശവുമായി ബന്ധപ്പെട്ട്, വെയിൽസിലെ മലയാളി സമൂഹത്തിന്റെ ആശങ്കകൾ പങ്കുവെച്ച് യുക്മ (UUKMA) നാഷണൽ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിനും മലയാളി വെൽഫെയർ അസോസിയേഷൻ (MWA) ബാരി പ്രസിഡന്റ് ടോംബിൽ കണ്ണാത്തും എംപിയും ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ക്യാബിനറ്റ് മിനിസ്റ്റർ കൂടിയായ ശ്രീ. കനിഷ്ക നാരായണുമായി കൂടിക്കാഴ്ച നടത്തി. പുതിയ ബ്രിട്ടീഷ് ക്യാബിനെറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മന്ത്രിയായി ശേഷം ആദ്യമായാണ് മലയാളികൾക്ക് അദ്ദേഹം ഒരു കൂടിക്കാഴ്ചക്ക് തയ്യാറാകുന്നത്. ഈ അവസരത്തിൽ പുതിയതായി നിയമിതനായ ഇന്ത്യൻ വംശജനായ ശ്രീ കനിഷ്ക നാരായണനെ പൂച്ചെണ്ടുകൾ കൊടുത്തുകൊണ്ട് യൂകെയിലെ മലയാളികളെ പ്രതിനിധീകരിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.

വെസ്റ്റ് 2 വാർഡ് അടച്ചുപൂട്ടുന്നതിലൂടെ ഉണ്ടാകാനിടയുള്ള രോഗികളുടെ പരിചരണം, അത്യാഹിത വിഭാഗത്തിലുള്ള വൈറ്റിംഗ്, ജീവനക്കാരുടെ തൊഴിൽ സുരക്ഷ, സേവനങ്ങളുടെ ലഭ്യത, ഭാവിയിലെ ആരോഗ്യപരിചരണ ആവശ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രതിനിധികൾ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി.

വാർഡ് അടച്ചുപൂട്ടലിനെതിരെ ജീവനക്കാരും സമൂഹവും ഉന്നയിക്കുന്ന ആശങ്കകൾ ഉൾപ്പെടുത്തിയ പെറ്റീഷനും ബന്ധപ്പെട്ട രേഖകളും എംപിക്ക് കൈമാറി. നിലവിലെ നിർദേശത്തെക്കുറിച്ച് കൂടുതൽ വിശദമായ പരിശോധനയും ബന്ധപ്പെട്ട അധികാരികളുമായി ഇടപെടലും ആവശ്യപ്പെട്ടാണ് പ്രതിനിധികൾ നിവേദനം നൽകിയത്.

രോഗികളുടെയും ജീവനക്കാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ നിലവാരം നിലനിർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. വെസ്റ്റ് 2 വാർഡിന്റെ ഭാവി ജീവനക്കാരുടെയും രോഗികളുടെയും ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണെന്നും ആയതുകൊണ്ട് ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയും ജീവനക്കാരുടെ ആശങ്കകളും പരിഗണിച്ചുകൊണ്ടുള്ള സുതാര്യമായ തീരുമാനം അനിവാര്യമാണ് എന്നും പ്രതിനിധികൾ പ്രത്യേകം മന്ത്രിയെ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രാദേശിക സമൂഹത്തിനും രോഗികൾക്കും ജീവനക്കാർക്കും വെസ്റ്റ് 2 നൽകുന്ന സേവനം വളരെ പ്രധാനപ്പെട്ടതാണ്. വാർഡ് അടച്ചുപൂട്ടുന്നതിന് മുമ്പ് എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയും സമൂഹത്തിന്റെ ആശങ്കകൾ കേൾക്കുകയും അധികാരികൾ തയ്യാർ ആകണമെന്ന് ശ്രീ ബെന്നി അഗസ്റ്റിനും ശ്രീ. റ്റോമ്പിൽ കണ്ണത്തും സംയുക്തമായി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എംപി കനിഷ്ക നാരായൺ ഉറപ്പ് നൽകിയതായി പ്രതിനിധികൾ അറിയിച്ചു. രോഗികളുടെയും ജീവനക്കാരുടെയും താൽപര്യങ്ങൾ മുൻനിർത്തി വെസ്റ്റ് 2 വാർഡിന്റെ ഭാവിയെക്കുറിച്ച് പുനഃപരിശോധന നടത്തണമെന്ന ആവശ്യം രോഗികളുടെയും, അവരുടെ ബന്ധുക്കളുടെയും സ്റ്റാഫിന്റേയും ഇടയിൽ ശക്തമാകുകയാണ്.

അതുപോലെ ഇതേ ട്രസ്റ്റിലെ ഹീത്ത് ആശുപത്രിയിലെ A&E വിഭാഗത്തിൽ രോഗികൾ നേരിടുന്ന പ്രശ്നങ്ങൾ വളരെ ദുരിതമായി വരുകയാണ്. രോഗികൾ നേരിടുന്ന ഏറ്റവും വലിയ പ്രശനം നീണ്ട കാത്തിരിപ്പ് സമയമാണ്. ഡോക്ടറെ കാണുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. അതുപോലെ അമിതമായ തിരക്ക്, A&E വിഭാഗത്തിൽ രോഗികളുടെ എണ്ണം കൂടുതലാകുന്നതിനാൽ ജീവനക്കാർക്ക് വലിയ ജോലിഭാരമാനുണ്ടാക്കുക. അതിനോടൊപ്പം കിടക്കകളുടെ ലഭ്യതക്കുറവ് കാരണം ചികിത്സയ്ക്ക് ശേഷം വാർഡിലേക്ക് മാറ്റേണ്ട രോഗികൾക്ക് കിടക്ക ലഭിക്കാൻ വൈകുന്നു. ആംബുലൻസിൽ എത്തുന്ന രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും കൈമാറുന്നതിനും ഉണ്ടാകുന്ന താമസമാണ് രോഗികൾ നേരിടുന്ന മറ്റൊരു ദുരിതം. ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നത് കൊണ്ട് പ്രത്യേകിച്ച് വയോധികർക്കും ഗുരുതരാവസ്ഥയിലുള്ളവർക്കും ഏറെ പ്രയാസകരമാകുകയും വേണ്ട സമയത്ത് വേണ്ട പരിചരണം ലഭിക്കാതെയും വരുന്നു.

രോഗികളുടെ എണ്ണം കൂടുതലായതിനാൽ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ വലിയ സമ്മർദ്ദത്തിൽ ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥയാണ്. അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്ക് നീണ്ട കാത്തിരിപ്പ് ഭയവും ആശങ്കയും വർധിപ്പിക്കുന്നു. A&E-യിലെ തിരക്ക് മറ്റ് വിഭാഗങ്ങളിലേക്കുള്ള പരിശോധനകളും ചികിത്സകളും വൈകാൻ കാരണമാകുന്നു. ഇങ്ങനെ രോഗികളും അവരുടെ ബന്ധുക്കളും വളരെയേറെ പ്രശ്നങ്ങൾ നേരിടുമ്പോഴും ട്രസ്റ്റിലെ ലാൻഡോക്കിലെ വെസ്റ്റ് 2 വാർഡ് പോലെയുള്ള പല വാർഡുകളും അടച്ചിടുവാൻ ട്രസ്റ്റിലെ അധികാരികൾ തീരുമാനങ്ങൾ എടുക്കുന്നു. ഈ ട്രസ്റ്റിലെ എല്ലാ ഹോസ്പിറ്റലുകളിലും മലയാളി നേഴ്‌സുമാരുടെ സാന്നിത്യം വളരെ കൂടുതലാണ്.

A&E സേവനത്തിലെ ഈ തിരക്കും കാത്തിരിപ്പും രോഗികളുടെ സുരക്ഷ, രോഗാനുഭവം, ജീവനക്കാരുടെ ക്ഷേമം എന്നിവയെ ബാധിക്കാതിരിക്കാനുള്ള നടപടികൾ അടിയന്തരമായി ആവശ്യമാണ് എന്നും ഇതിലേക്ക് വേണ്ട നടപടികൾ എടുക്കുവാൻ വെയിൽസ് സർക്കാരിലും ബ്രിട്ടീഷ് സർക്കാരിലും സമ്മർദ്ദം ചെലുത്തുവാൻ മന്ത്രി ശ്രീ കനിഷ്ക നാരായണ ശ്രീനോട് ബെന്നി അഗസ്റ്റിനും റ്റോമ്പിൽ കണ്ണത്തും അഭ്യർത്ഥിച്ചു. രോഗികൾക്ക് സമയബന്ധിതവും സുരക്ഷിതവും മാന്യവുമായ NHS ചികിത്സ ലഭിക്കുക എന്നത് പ്രധാനപ്പെട്ട അവകാശമാണ് എന്നും കൂട്ടിച്ചേർത്തു.

മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അടുത്ത് വരുന്ന ഓണാഘോഷങ്ങളിലേക്ക് മന്ത്രിയെ പ്രത്യേകം ക്ഷണിക്കുകയും വെയിൽസിലെ മലയാളികളുടെ പ്രശ്നങ്ങൾ തന്നാൽ കഴിയുന്ന രീതിയിൽ പരിഹരിക്കാൻ സഹായിക്കാമെന്നും എംപിയും ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യത്തെ എ ഐ (AI) ക്യാബിനറ്റ് മന്ത്രിയുമായ ശ്രീ കനിഷ്ക നാരായൺ ഉറപ്പ് നൽകി.