ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഹൈ സ്ട്രീറ്റുകളിൽ വേഗത്തിൽ വർധിച്ചുവരുന്ന വേപ്പ് ഷോപ്പുകളും ബെറ്റിങ് കടകളും നിയന്ത്രിക്കാൻ പ്രാദേശിക കൗൺസിലുകൾക്ക് കൂടുതൽ അധികാരം നൽകുമെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ചു. നിലവിൽ ചൂതാട്ട സ്ഥാപനങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്ന 2005 ലെ ഗാംബ്ലിങ് ആക്ടിലെ ചില വ്യവസ്ഥകൾ മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്.ഇതിലൂടെ പുതിയ ബെറ്റിങ് കടകൾക്ക് അനുമതി നിഷേധിക്കാൻ കൗൺസിലുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകാനാണ് നീക്കം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ നിർദേശപ്രകാരം വേപ്പ് ഷോപ്പുകൾക്ക് നിർബന്ധമായും പ്ലാനിങ് അനുമതി നേടേണ്ടിവരും. സ്കൂളുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഇത്തരം സ്ഥാപനങ്ങളുടെ വ്യാപനം തടയുന്നതിനും കൗൺസിലുകൾക്ക് അധികാരമുണ്ടാകും. ഹൈ സ്ട്രീറ്റുകളുടെ മുഖച്ഛായ മാറ്റുകയും പ്രാദേശിക സമൂഹങ്ങൾക്ക് തങ്ങളുടെ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെക്കുറിച്ച് കൂടുതൽ നിയന്ത്രണം നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

ആറാഴ്ച നീളുന്ന പൊതുചർച്ചയ്ക്ക് ശേഷം നടപടികൾ 2027ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. അതേസമയം, ലൈസൻസുള്ള ബെറ്റിങ് കടകൾ നിയമാനുസൃതവും സമൂഹത്തിന് പ്രയോജനകരവുമായ സ്ഥാപനങ്ങളാണെന്നും അവയെ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള സ്ഥാപനങ്ങളോടൊപ്പം കാണരുതെന്നും ബെറ്റിങ് മേഖലയിലെ പ്രതിനിധികൾ പ്രതികരിച്ചു.