തിരുവനന്തപുരം: 1980കളുടെ വസ്ത്രധാരണവും ഹെയർസ്റ്റൈലും ഫോട്ടോഗ്രഫി ശൈലിയും വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നു. പഴയ ആൽബങ്ങളിലെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ആനലോഗ് ക്യാമറയുടെ ഫിലിം ഗ്രെയിൻ, വാം കളർ ടോൺ, സോഫ്റ്റ് ഫോക്കസ്, പഴയകാല സ്റ്റുഡിയോ പശ്ചാത്തലം എന്നിവയോടെയാണ് പുതിയ ചിത്രങ്ങൾ ആളുകൾ പങ്കുവയ്ക്കുന്നത്. ‘80കളിൽ ഞാൻ എങ്ങനെയിരിക്കും?’ എന്ന കൗതുകമാണ് 1980s ChatGPT Photo Trend എന്ന പേരിൽ പ്രചരിക്കുന്ന ഈ എഐ ട്രെൻഡിന് പിന്നിൽ.

ട്രെൻഡിന്റെ പ്രധാന ആകർഷണം കൃത്യമായ പ്രോംപ്റ്റ് നൽകി സ്വന്തം ഫോട്ടോ 80കളുടെ ലുക്കിലേക്ക് മാറ്റാമെന്നതാണ്. മുഖത്തിന്റെ രൂപവും തിരിച്ചറിയാവുന്ന സവിശേഷതകളും നിലനിർത്തിക്കൊണ്ട് അക്കാലത്തെ വസ്ത്രവും മേക്കപ്പും ഹെയർസ്റ്റൈലും പശ്ചാത്തലവും നൽകാനാണ് പ്രോംപ്റ്റിലൂടെ നിർദേശിക്കുന്നത്. ഇന്ത്യൻ ലുക്കിനായി ക്ലാസിക് സാരി, പ്രിന്റഡ് ഷർട്ട്, സൽവാർ കമീസ്, ബെൽബോട്ടം, ഹൈവെയ്സ്റ്റ് ട്രൗസർ തുടങ്ങിയ 80കളിലെ ഫാഷൻ ഉൾപ്പെടുത്താം. ‘Create my uploaded photograph into a realistic photograph of me as I might have looked in India during the 1980s. Keep my face, facial features, skin tone, face shape and overall identity recognisable. Do not alter my facial structure. Style me in authentic 1980s Indian clothing, authentic 1980s hairstyle with natural volume. Set the photograph in a believable 1980s Indian photo studio or vintage background with realistic film grain, soft focus, and period photography lighting.’ എന്നതാണ് ഇന്ത്യൻ റെട്രോ ലുക്കിനായി ഉപയോഗിക്കാവുന്ന പ്രധാന പ്രോംപ്റ്റ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെസ്റ്റേൺ റെട്രോ ലുക്ക് വേണമെങ്കിൽ പ്രോംപ്റ്റിൽ voluminous 1980s hair, era-appropriate glam makeup, statement earrings, high-waisted trousers, structured blazer with shoulder pads, leather jacket തുടങ്ങിയ നിർദേശങ്ങൾ നൽകാം. ചിത്രത്തിന് യഥാർഥ 80കളിലെ ഫോട്ടോയുടെ പ്രതീതി ലഭിക്കാൻ realistic vintage film grain, slightly soft focus, natural skin texture, period-appropriate colours, authentic 1980s studio background, avoid anything modern തുടങ്ങിയ വാക്കുകളും ചേർക്കാം. ഇതുവഴി വെറുമൊരു കാർട്ടൂൺ ഫിൽട്ടറിന് പകരം വ്യക്തിയുടെ മുഖസാദൃശ്യം നിലനിർത്തിയുള്ള വിന്റേജ് ഫോട്ടോയാണ് ലഭിക്കുക.

ഫോട്ടോ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. മുഖം വ്യക്തമായി കാണുന്ന, അധികം നിഴലുകളോ സൺഗ്ലാസോ ഇല്ലാത്ത പോർട്രെയ്റ്റ് ChatGPTയിൽ അപ്‌ലോഡ് ചെയ്ത ശേഷം ഇഷ്ടമുള്ള പ്രോംപ്റ്റ് നൽകുകയാണ് ചെയ്യേണ്ടത്. പഴയകാല ഫോട്ടോ സ്റ്റുഡിയോയുടെ ലൈറ്റിങ്, ഫിലിം ഗ്രെയിൻ, സ്വാഭാവികമായ ചർമ്മത്തിന്റെ ടെക്സ്ചർ എന്നിവ പ്രത്യേകം ആവശ്യപ്പെട്ടാൽ ചിത്രത്തിന് കൂടുതൽ യഥാർഥ 80കളുടെ ഭാവം ലഭിക്കും. ഒരു ഫോട്ടോ, കൃത്യമായൊരു പ്രോംപ്റ്റ്—അങ്ങനെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സ്വന്തം ‘80s version’ പങ്കുവയ്ക്കുകയാണ് ട്രെൻഡ്.