അടിമാലി: അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഴിവത്തുംവലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ രിഹാനും ഇഹാനുമാണ് മരിച്ചത്. കുട്ടികളുടെ ഉള്ളിൽ പെയിന്റ് തിന്നർ ചെന്നതാകാമെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി. എന്നാൽ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി പിതാവിനെ കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ കുട്ടികൾ വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചതായാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച ശേഷമാണ് മരിച്ചത്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മരണകാരണം സ്ഥിരീകരിക്കുന്നതിനായി കൂടുതൽ പരിശോധനകളും പോസ്റ്റ്മോർട്ടവും ഉൾപ്പെടെയുള്ള നടപടികൾ പൊലീസ് സ്വീകരിക്കും.











Leave a Reply