ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പ്രതിവർഷം ഏകദേശം 20,000 ഗർഭിണികൾ ഗാർഹിക പീഡനത്തിനിരയായ വിവരം മാതൃപരിചരണ സേവനങ്ങളോട് വെളിപ്പെടുത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എൻഎച്ച്എസ് ട്രസ്റ്റുകളിലെ മാതൃസേവന രജിസ്ട്രേഷനുകളുടെ ഏകദേശം 3.3 ശതമാനത്തിൽ നിലവിലെയോ മുൻകാലത്തെയോ ഗാർഹിക പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗർഭിണികളുമായി സ്ഥിരമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യപ്രവർത്തകരായ മിഡ്‌വൈഫുമാർക്ക് പീഡനത്തിന്റെ സൂചനകൾ തിരിച്ചറിയുന്നതിൽ നിർണായക പങ്കുണ്ട്. എന്നാൽ ജോലിഭാരവും ജീവനക്കാരുടെ കുറവും ആവശ്യമായ പ്രത്യേക പരിശീലനത്തിന്റെ അഭാവവും കാരണം ഇത്തരം കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ അവർ ബുദ്ധിമുട്ടുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഗർഭകാലവും പ്രസവാനന്തര ആദ്യഘട്ടവും സ്ത്രീകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ നിർണായക അവസരമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതിനാൽ മിഡ്‌വൈഫുമാർക്ക് കൂടുതൽ പരിശീലനവും വിഭവങ്ങളും പിന്തുണയും ഉറപ്പാക്കണമെന്ന് വിവിധ ആരോഗ്യസംഘടനകളും വനിതാ അവകാശ പ്രവർത്തകരും ആവശ്യപ്പെട്ടു.