ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വിൽറ്റ്‌ഷെയർ കൗണ്ടിയിലെ വാർമിൻസ്റ്ററിൽ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ (44) അന്തരിച്ചു. കാഞ്ഞിരത്തിങ്കൽ ഇയ്യപ്പൻ ലോനപ്പനാണ് പിതാവ്. പരേതയായ എൽസിയാണ് മാതാവ്. ഭാര്യ നിജാ ജോസ്. മക്കൾ: ജോഷ്വാ സേവ്യർ (12), ജെറോം സേവ്യർ (5), ജെയ്റോ സേവ്യർ (3). ഏകദേശം മൂന്ന് വർഷം മുൻപാണ് സേവ്യർ മക്കളോടൊപ്പം ഡിപ്പെൻഡന്റ് വിസയിൽ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെയായിരുന്നു സേവ്യറും ജോലി ചെയ്തിരുന്നത്.

ഡേ ഷിഫ്റ്റിന് ജോലിക്ക് പോകേണ്ടിയിരുന്ന ദിവസം രാവിലെ സേവ്യർ ഉണരാത്തതിനെ തുടർന്ന് മക്കൾ പിതാവിനെ വിളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. പ്രതികരണമില്ലാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. അയൽവാസികളെ വിവരം അറിയിക്കുകയും മെഡിക്കൽ എമർജൻസി സംഘത്തിന്റെ സഹായം തേടുകയും ചെയ്തു. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം പരിശോധന നടത്തിയെങ്കിലും സേവ്യർ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവസമയത്ത് ഭാര്യ നിജാ ജോസ് ഡ്യൂട്ടിയിലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്ന സേവ്യറിന് ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ലിങ്കൺഷെയറിൽ താമസിക്കുന്ന സഹോദരി സിജി ലോനപ്പനും ഭർത്താവ് ഷാജിൽ പൗലോസും വാർമിൻസ്റ്ററിൽ എത്തി. മറ്റൊരു സഹോദരി സിനി ചാക്കപ്പൻ ഇരിങ്ങാലക്കുടയിലാണ്. സേവ്യറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

സേവ്യർ ലോനപ്പൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.