2025ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്‌കാരം മോഹൻലാലിന് ലഭിച്ചു. ‘തുടരും’, ‘ഹൃദയപൂർവ്വം’ എന്നീ ചിത്രങ്ങളിലെ അഭിനയ മികവാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന താരമെന്ന നേട്ടവും ഇതോടെ മോഹൻലാൽ കരസ്ഥമാക്കി.

മികച്ച നടിക്കുള്ള പുരസ്‌കാരം കല്ല്യാണി പ്രിയദർശനും അനശ്വര രാജനും പങ്കിട്ടു. ദിന്ജിത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ‘ലോക: ചാപ്റ്റർ വൺ – ചന്ദ്ര’ ഒരുക്കിയ ഡൊമിനിക് അരുൺ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. വിവിധ വിഭാഗങ്ങളിലായി പുതുമുഖ താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും പ്രത്യേക ജൂറി പുരസ്‌കാര ജേതാക്കളെയും സംഘടന ആദരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ച് ദേശീയ പുരസ്‌കാരങ്ങളും ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരവും ഉൾപ്പെടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ബഹുമതികൾ നേടിയിട്ടുള്ള മോഹൻലാലിന്റെ ദീർഘകാല അഭിനയജീവിതത്തിലെ മറ്റൊരു സുപ്രധാന അംഗീകാരമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്. സമീപകാല ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് ലഭിച്ച ഈ പുരസ്‌കാരം മലയാള സിനിമയിൽ അദ്ദേഹത്തിന്റെ തുടർച്ചയായ സ്വാധീനത്തിന്റെയും ജനപ്രീതിയുടെയും തെളിവായും ചൂണ്ടിക്കാണിക്കപ്പെടുന്നു.