ദുബായ്∙ ഫ്ലൈദുബായ് വിമാനത്തിലെ നിർണായക സംഭവത്തിനിടെ അസാധാരണ ധൈര്യവും മനഃസാന്നിധ്യവും പ്രകടിപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രത്യേക അതിഥിയായി ക്ഷണിച്ച് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ജെറുസലേമിലെ ഹെർസൽ പർവതത്തിൽ നടക്കുന്ന പരമ്പരാഗത ആഘോഷദീപം തെളിക്കൽ ചടങ്ങിൽ ക്യാപ്റ്റൻ സ്മിത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമൊപ്പം പങ്കെടുക്കാനാണ് ക്ഷണം. ഇസ്രയേൽ പൗരന്മാർക്ക് മാത്രം ലഭിക്കുന്ന പരമോന്നത അംഗീകാരമായാണ് ഈ ആഘോഷദീപം തെളിക്കൽ ചടങ്ങിനെ കണക്കാക്കുന്നത്. ഇത്തവണ ഈ ആദരം ക്യാപ്റ്റൻ സ്മിത്തിന് നൽകുന്നതിൽ ഇസ്രയേൽ അഭിമാനിക്കുന്നുവെന്ന് നെതന്യാഹു അദ്ദേഹവുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി.

സെപ്റ്റംബർ 30ന് ദുബായിൽനിന്ന് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ തുടർന്ന് വിമാനം അപകടകരമായ നിലയിലേക്ക് താഴ്ന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ക്യാപ്റ്റൻ സ്മിത്ത് നെതന്യാഹുവുമായി പങ്കുവച്ചു. സഹപൈലറ്റ് പ്രാർഥിക്കാനായി പിന്നിലേക്കിരുന്നശേഷം ഏതാനും മിനിറ്റുകൾക്കകം തലയ്ക്ക് പിന്നിൽ ശക്തമായ അടിയേറ്റതായും ആദ്യം വിമാനത്തിലെ ഏതെങ്കിലും ഉപകരണം വീണതാണെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ ആക്രമണത്തിനിടെ കാഴ്ച മങ്ങുകയും വിമാനം താഴേക്ക് പതിക്കുകയാണെന്ന് മനസ്സിലാകുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ അവസ്ഥയിലും കോക്പിറ്റ് വാതിലിനടുത്തെത്തി അത് തുറക്കാൻ കഴിഞ്ഞതാണ് ദുരന്തം ഒഴിവാക്കുന്നതിൽ നിർണായകമായത്. തുടർന്ന് യാത്രക്കാരും ക്യാബിൻ ജീവനക്കാരും ഇടപെട്ട് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്യാപ്റ്റൻ സ്മിത്തിന്റെ ധീരതയെയും നിർണായക ഘട്ടത്തിലെ മനഃസാന്നിധ്യത്തെയും നെതന്യാഹു അഭിനന്ദിച്ചു. വിധിയും വിശ്വാസവും ചേർന്നാണ് കോക്പിറ്റ് വാതിലിന്റെ നോബ് തിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതെന്നും, തന്റെ രാജ്യത്തെ യാത്രക്കാരുടെ സുരക്ഷയ്ക്കായി പൈലറ്റ് നടത്തിയ ഇടപെടൽ ലോകത്തിന് തന്നെ മാതൃകയാണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ യാത്രക്കാരെല്ലാം സ്മിത്തിന്റെ ധീരതയെ പ്രകീർത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിനിടെ ക്യാപ്റ്റനെ കോക്പിറ്റിൽ ചികിത്സിച്ച ഡെന്റിസ്റ്റിനെയും സ്മിത്തിന് കാണാൻ ആഗ്രഹമുണ്ടെന്ന് നെതന്യാഹു അറിയിച്ചു. തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഡെന്റിസ്റ്റിനെ നേരിൽ കാണാൻ കാത്തിരിക്കുകയാണെന്ന് ക്യാപ്റ്റൻ സ്മിത്തും പ്രതികരിച്ചു.