ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാലാവസ്ഥാ വ്യതിയാനം മൂലം കാട്ടുതീ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ തീ അണയ്ക്കാൻ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിക്കാൻ ബ്രിട്ടൻ. റെക്കോർഡ് ചൂട് രേഖപ്പെടുത്തിയ വേനൽക്കാലത്തിന് പിന്നാലെയാണ് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള സർക്കാരിന്റെ തീരുമാനം. കാട്ടുതീ നേരിടാൻ ആദ്യമായാണ് രാജ്യത്ത് സൈനിക വിമാനങ്ങളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോയൽ എയർഫോഴ്‌സിന്റെ ചിനൂക് ഹെലികോപ്റ്ററുകളും എ400എം ഗതാഗത വിമാനങ്ങളും കാട്ടുതീ അണയ്ക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളോടെ സജ്ജമാക്കും. വിദൂര മേഖലകളിൽ പടരുന്ന തീ നിയന്ത്രിക്കാൻ ശ്രമിക്കുന്ന അടിയന്തര സേവന വിഭാഗങ്ങൾക്ക് ഇവയുടെ സഹായം ലഭ്യമാക്കും. അഗ്നിശമന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക പ്രതികരണ സംഘങ്ങൾക്കും അഗ്നിശമന ഉപകരണങ്ങൾക്കുമായി 45 ദശലക്ഷം പൗണ്ട് വരെ സർക്കാർ അനുവദിക്കും.

കാട്ടുതീ സാധ്യത കുറയ്ക്കുന്നതിനായി പീറ്റ്‌ലാൻഡ് മേഖലകളുടെ പുനരുദ്ധാരണത്തിന് 25 ദശലക്ഷം പൗണ്ട് കൂടി നിക്ഷേപിക്കും. തീപിടിത്ത ഭീഷണി കുറയ്ക്കുന്നതിനുള്ള നടപടികളിൽ കർഷകർക്കും പിന്തുണ നൽകും. കാട്ടുതീയുടെ സാധ്യത മുൻകൂട്ടി പ്രവചിക്കാനും തീ പടരുന്ന സാഹചര്യം നിരീക്ഷിക്കാനും നിർമിതബുദ്ധി (എഐ) അധിഷ്ഠിത പ്രത്യേക വിഭാഗവും രൂപീകരിക്കും. ബ്രിട്ടന്റെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസുമായി സഹകരിച്ച് കാട്ടുതീ പ്രവചനവും അപകടസാധ്യതാ വിലയിരുത്തലും മെച്ചപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നു.