WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക “ബുർക്സാ” പ്രകാശനം ചെയ്തു . രൂപതയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ലണ്ടനിലെ ടോൾവർത്ത് ഇമ്മാക്കുലേറ്റ് പള്ളിയിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് കൂവക്കാട്ട് ബ്രിട്ടനിലെ വത്തിക്കാൻ നൂൺഷ്യോ അഭിവന്ദ്യ മാർ മിഗ്വേൽ മൗറി ബുവെൻഡിയോക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത് , വെസ്റ്റ്മിൻസ്റ്റർ ആർച്ച് ബിഷപ് അഭിവന്ദ്യ മാർ റിച്ചാർഡ് മോത്ത് . ബിർമിങ്ഹാം ആർച്ച്ബിഷപ് അഭിവന്ദ്യ മാർ ബെർണാഡ് ലോങ്‌ലി , തൃശൂർ ആർച്ച് ബിഷപ്പ്അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് , നോട്ടിംഗ്ഹാം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ പാട്രിക് മാക്വിന്നി , വെസ്റ്റ്മിൻസ്റ്റർ രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജെയിംസ് കെറി , ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ കാത്തലിക് ബിഷപ്‌സ് കൌൺസിൽ സെക്രെട്ടറി കാനൻ വില്യം അഗ്ലി ,ബ്രിട്ടനിലെ വത്തിക്കാൻ അപ്പൊസ്‌തലിക് നൂൺ ഷി യേ ച്ചർ സെക്രെട്ടറി ഹെഡ് ഓഫ് മിഷൻ മോൺസിഞ്ഞോർ ആന്റെ വിദോവിഷേ എന്നിവരും സന്നിഹിതരായിരുന്നു .
കഴിഞ്ഞ പത്ത് വർഷങ്ങളിൽ രൂപത കൈവരിച്ച നേട്ടങ്ങളും , പ്രവർത്തനങ്ങളും ,കഴിഞ്ഞ ഒരു ദശാബ്ദ കാലം രൂപതയ്ക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങളുടെയും അടയാളമായാണ് ഈ സ്മരണിക തയ്യാറാക്കിയിരിക്കുന്നത് . സീറോ മലബാർ സഭയുടെ തനിമയും സംസ്കാരവും വെളിവാക്കുന്ന , സഭയുടെ ആരാധനക്രമം , ദൈവശാസ്ത്രം ,ആത്മീയത , ശിക്ഷണ ക്രമം , സംസ്കാരം ,തുടങ്ങിയ വിഷയങ്ങളിലുള്ള ഈടുറ്റ ലേഖനങ്ങൾ , പരിശുദ്ധ ലിയോ പാപ്പയുടെ ഉൾപ്പടെ ഉള്ള സഭാ പിതാക്കന്മാരുടെ സന്ദേശങ്ങൾ ,എന്നിവ എല്ലാം ഉൾപ്പെടുത്തി തയായരാക്കിയ ഈ സ്മരണിക വരും കാലങ്ങളിൽ ഒരു റെഫെറൻസ്‌ ഗ്രന്ഥമായി മാറുന്ന രീതിയിൽ ആണ് തയ്യാറാ ക്കിയിരിക്കുന്നത് .
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കഴിഞ്ഞ പത്ത് വർഷങ്ങളിൽ നടന്ന വിവിധ പരിപാടികളുടെ റിപ്പോർട്ടുകളും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .സുവനീർ ബോർഡ് അംഗങ്ങളായ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , ചീഫ് എഡിറ്ററും പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറിയുമായ റോമിൽസ് മാത്യു  മുരിങ്ങമറ്റത്തിൽ , പാസ്റ്ററൽ കൗണ്സിൽ കോർ കമ്മറ്റി അംഗവും എക്സിക്യൂട്ടവ് എഡിറ്ററുമായ ജെയ്‌സമ്മ ബിജോ തോമസ് ,പാസ്റ്ററൽ കൗണ്സിൽ കോർ കമ്മറ്റി അംഗവും എഡിറ്ററുമായ ഡോ മാർട്ടിൻ തോമസ് ആന്റണി ,  എഡിറ്ററും രൂപതാ പി ആർ ഓ യുമായ   ഷൈമോൻ തോട്ടുങ്കൽ ,എഡിറ്ററും പാസ്റ്ററൽ കൌൺസിൽ മെമ്പറും ആയ അൽഫോൻസാ കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്മരണിക തയാറാക്കിയത് , റെവ ഫാ ജോസ് അഞ്ചാനിക്കൽ ,റെവ ഡോ സി ജീൻ മാത്യു എസ് എച്ച് ,ജെയ്‌മോൻ തോമസ് . ജെഫ്‌റിൻ സാജു ,ജോളി മാത്യു ,റിറ്റി ടോമിച്ചൻ , മാത്യു ചെമ്പുകണ്ടം ഉൾപ്പടെ ഉള്ള വിപുലമായ സുവനീർ കമ്മറ്റിയും ആവശ്യകമായ മാർഗനിർദേശങ്ങൾ നൽകി ,രൂപതയിലെ എല്ലാ കുടുംബങ്ങളിലും സുവനീർ സൗജന്യമായി ലഭ്യമാകും .മാഞ്ചെസ്റ്റെർ വിഥിൻഷാ സെന്റ് തോമസ് ദി അപ്പോസ്റ്റൽ മിഷൻ അംഗമായ ടോം ബിജോ തോമസ് ആണ് സുവനീറിന്റെ മനോഹരമായ കവർ ഡിസൈൻ ചെയ്തത് . സുവനീർ  ഓൺലൈനിൽ ലഭ്യമാകുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://eparchyofgreatbritain.org/wp-content/uploads/2026/10/CSMEGB-Burksa-2026.pdf