കൊച്ചി: ചേരാനെല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ. തയ്യാറാക്കിയതിൽ വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ എസ്.എച്ച്.ഒ., എസ്.ഐ. എന്നിവരും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമാണ് നടപടിക്ക് വിധേയരായത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. അപകടത്തിനിടയാക്കിയ കാർ ഓടിച്ച 17-കാരന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഗുരുതരമായ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന ആരോപണവും ശക്തമായി. അപകടത്തിൽ കൊല്ലപ്പെട്ട ജയപാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. വിഷയം നിയമസഭയിൽ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസായി എത്തിയതിനെത്തുടർന്ന് വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെ നിയമപരമായി സ്വീകരിക്കാവുന്ന എല്ലാ നടപടികളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിന്റെ പശ്ചാത്തലത്തിൽ എ.ഡി.ജി.പി. പി. വിജയൻ ചേരാനെല്ലൂരിലെത്തി പോലീസ് സ്റ്റേഷനിലും മരിച്ച ജയപാലകൃഷ്ണന്റെ കുടുംബത്തിലും സന്ദർശനം നടത്തി. നീതിപൂർവമായ നടപടികൾ ഉറപ്പാക്കുമെന്നും പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി മന്ത്രി സഭയെ അറിയിച്ചു. നടപടി ഭരണപക്ഷ അംഗങ്ങളുടെ കൈയടികളോടെയാണ് സഭയിൽ സ്വീകരിക്കപ്പെട്ടത്.