കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ‘പുലിമുരുകൻ’, ‘നരൻ’, ‘ഒടിയൻ’ തുടങ്ങി അമ്പതിലേറെ സിനിമകൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മാസ് ആക്ഷൻ ചിത്രങ്ങൾക്ക് മികവുറ്റ ദൃശ്യഭംഗിയൊരുക്കിയ ഛായാഗ്രാഹകൻ എന്ന നിലയിൽ മലയാള സിനിമയിൽ ശ്രദ്ധേയനായിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വൈശാഖ്, ഷാജി കൈലാസ്, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങളിൽ സഹകരിച്ചു. ‘ഉത്തമൻ’, ‘പകൽപ്പൂരം’, ‘പട്ടണത്തിൽ സുന്ദരൻ’, ‘നസ്രാണി’, ‘റോബിൻഹുഡ്’, ‘ബാബാ കല്യാണി’, ‘മല്ലു സിങ്’, ‘മധുരരാജ’, ‘രാമലീല’, ‘പത്തൊൻപതാം നൂറ്റാണ്ട്’, ‘ബാന്ദ്ര’, ‘തുടരും’ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2016ൽ പുറത്തിറങ്ങിയ ‘പുലിമുരുകൻ’ അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന ചിത്രങ്ങളിലൊന്നായി മാറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെറുതും വലുതുമായ സിനിമകളെ ഒരുപോലെ സമീപിച്ചിരുന്ന കലാകാരനായിരുന്നു ഷാജി കുമാർ. റിലീസിന് ഒരുങ്ങുന്ന ‘അതിമനോഹരം’, ‘ഒറ്റക്കൊമ്പൻ’ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണ്. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ എട്ടുമണിയോടെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് മൃതദേഹം എത്തിക്കുമെന്നാണ് റിപ്പോർട്ട്.