ഡെല്‍ഹി : നാളെ ഇന്ത്യയില്‍ പ്രഖ്യാപിക്കപ്പെടാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഫലത്തെ ഭയപ്പാടോടെയാണ് ആം ആദ്മി പാര്‍ട്ടി ഒഴികെയുള്ള മറ്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കാണുന്നത്. പല തെരഞ്ഞെടുപ്പുകളും, ഫലങ്ങളും നേരിട്ടിട്ടുണ്ടെങ്കിലും ഈ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഫലം അവരെയൊക്കെ വല്ലാതെ ഭയപ്പെടുത്തുന്നു എന്ന് തുറന്നു പറയണ്ടി വരും. പൊതുവെ എക്സിറ്റ് പോളുകള്‍ പുറത്ത് വരുമ്പോള്‍ കാണിക്കുന്ന ഒരു മനോധൈര്യം ഇപ്പോഴത്തെ എക്സിറ്റ് പോളില്‍ അവര്‍ക്ക് ഇല്ല എന്നത് തന്നെയാണ് ഈ ഭയത്തിന്റെ കാരണവും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പിന്റെ സര്‍വേയും, എക്സിറ്റ് പോളുകളും വല്ലാത്തൊരു ഷോക്കാണ് അവര്‍ക്ക് നല്‍കിയത്. ജീവിതത്തില്‍ ഒരിക്കലും പോലും മറക്കാന്‍ കഴിയാത്ത ഒരു എക്സിറ്റ് പോളായിരുന്നു അത് അവര്‍ക്ക്. അതുകൊണ്ട് തന്നെയാണ് ഇപ്രാവശ്യത്തെ എക്സിറ്റ് പോള്‍ ഫലം അത്രയധികം ആഘോഷിക്കാത്തതും അതോടൊപ്പം ഭയപ്പെടുന്നതും. എവിടെയോ ഒക്കെ വല്ലാത്തൊരു ഭയം പിടികൂടിയിരിക്കുന്നു. അത് ഇങ്ങ് കേരളത്തില്‍ വരെ എത്തി എന്നതാണ് എടുത്ത് പറയണ്ട വസ്തുത. ബി ജെ പിയേയും, കോണ്‍ഗ്രസ്സിനേയും, കമ്മൂണിസ്റ്റ് പാര്‍ട്ടിയേയും ഈ ഭയം വല്ലാതെ പിന്തുടരുന്നുണ്ട്.
എന്നാല്‍ ആം ആദ്മി പാര്‍ട്ടിയാകട്ടെ തികഞ്ഞ ആത്മ വിശ്വാസത്തിലുമാണ്. മറ്റൊന്നുമല്ല അതിന്റെ പ്രധാന കാരണം. പഞ്ചാബ് ഡല്‍ഹിക്ക് വളരെ അടുത്ത് കിടക്കുന്ന ഒരു സംസ്ഥാനം ആണ് എന്നതാണ്. അത് കൂടാതെ തന്നെ ഡല്‍ഹി നിവാസികളിലെ നല്ലൊരു ശതമാനവും പഞ്ചാബികളാണ് എന്നത് ആം ആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസവും കൂട്ടുന്നു. ഡൽഹിയെ അടുത്തറിയുന്ന പഞ്ചാബ് ജനത വളരെയധികം ആവേശത്തോടെയാണ് ഈ തെരഞ്ഞെപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ പഞ്ചാബ് ജനത ഇക്കുറി ആം ആദ്മിക്ക് ഒപ്പമാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതോടൊപ്പം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ നേടിയ വിജയവും ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
തെരഞ്ഞെപ്പിന് ഒരു വർഷം മുന്‍പ് മാത്രം രാഷ്ട്രീയ പാരമ്പര്യം ഉള്ള ആം ആദ്മി പാർട്ടിയുടെ സ്വാധീനം മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ തള്ളിക്കളയുകയായിരുന്നു. എന്നാൽ 2013 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നിര്‍ണ്ണായക ശക്തിയായി മാറി. കേവലം ഒരു വർഷം മാത്രം രാഷ്ട്രീയ പ്രവർത്തന പരിചയം ഉള്ള ഒരു പാർട്ടി ഡല്‍ഹിയില്‍ ഇത്രയും വലിയ നേട്ടം കൈവരിച്ചത് ദേശിയ തലത്തിൽ മാത്രമല്ല ലോക രാഷ്ട്രീയത്തിലും വന്‍ ചര്‍ച്ചയായി. അതോടൊപ്പം കോൺഗ്രസിന്റെ ദയനീയമായ പരാജയത്തിനും ആം ആദ്മി പാർട്ടി കാരണമായി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെയും അകാലിദളിനെയും ഞെട്ടിച്ച ആം ആദ്മി പാര്‍ട്ടി സംസ്ഥാന വ്യാപകമായി ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസും അകാലിദളും രണ്ടാം സ്ഥാനത്തിനായാണ് മത്സരിക്കുന്നത് എന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്. ആം ആദ്മി പാര്‍ട്ടി ആദ്യമായി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്.
പ്രശസ്ത ഹാസ്യതാരവും സംഗ്രൂര്‍ ലോക്സഭാംഗവുമായ ഭഗവന്ത് മാനാണ് പാര്‍ട്ടിയുടെ മുഖ്യപ്രചാരകന്‍. ജനങ്ങളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഭഗവന്ത് മാന്‍ തമാശകളിലൂടെ ഏതിരാളികളെ വിമശിക്കുമ്പോള്‍ ജനക്കൂട്ടം അദ്ദേഹത്തിന് വന്‍ പിന്തുണയാണ് നല്‍കിയിരുന്നത്. പഞ്ചാബില്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടിയായിരിക്കും അധികാരത്തിലെത്തുന്നതെന്ന ആത്മവിശ്വസം പ്രകടിപ്പിച്ച ഭഗവന്ത് മാന്‍, കോണ്‍ഗ്രസും അകാലിദളും തമ്മിലാണ് മത്സരമെന്ന സുഖവീര്‍ സിംഗിന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഒന്നാം സ്ഥാനം എ.എ.പിക്കായിരിക്കുമെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് കോണ്‍ഗ്രസും അകാലിദളും മത്സരിക്കുന്നതെന്നാണ് പ്രതികരിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടികയാണെങ്കില്‍ ഭാഗവന്ത് മാനായിരിക്കും മുഖ്യമന്ത്രിയെന്നാണ് പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ നല്കുന്ന സൂചന.
ലോകം മുഴുവനിലുമുള്ള ഇന്ത്യക്കാര്‍ നാളത്തെ പഞ്ചാബിലേയും, ഗോവയിലേയും ജനവിധിക്കായാണ് കാത്തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ജനവിധിക്ക് ഒരു സാധാരണ തെരഞ്ഞെടുപ്പ് ഫലത്തിന് അപ്പുറം അവര്‍ പ്രാധാന്യം നല്‍കുന്നുമില്ല. പഞ്ചാബിലെ 117 അംഗ നിയമസഭയില്‍ 59 മുതല്‍ 85 വരെ സീറ്റുകള്‍ നേടി എ എ പി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് – സി വോട്ടര്‍ അഭിപ്രായ സര്‍വെ പറയുന്നത്. ഡല്‍ഹിക്ക് പുറമെ ആം ആദ്മി പാര്‍ട്ടി ഏറ്റവും കൂടുതല്‍ പ്രതീക്ഷവെക്കുന്ന പഞ്ചാബില്‍ എ എ പി വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുമെന്ന് ഒട്ടുമിക്ക സർവേ റിപ്പോർട്ടുകളും വിലയിരുത്തുന്നു. ഡല്‍ഹിയിലും, പഞ്ചാബിലും, ഇന്ത്യ മുഴുവനിലും എ എ പിയ്ക്കും കെജ്രിവാളിനും ജനപ്രീതി പതിന്മടങ്ങ് കൂടുകായാണെന്നാണ് സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ് എട്ട് മുതല്‍ 20 സീറ്റ് വരെയും ഭരണ കക്ഷിയായ ശിരോമണി അകാലി ദള്‍- ബിജെപി സഖ്യം ആറ് മുതല്‍ 12 സീറ്റ് വരെ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേകള്‍ പറയുന്നു.
എന്ത് തന്നെയായാലും ഡെല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം പോലെ പഞ്ചാബില്‍ ഒരു സുനാമി ആവര്‍ത്തിക്കല്ലേ എന്നാണ് ബി ജെ പി യിലേയും, കോണ്‍ഗ്രസ്സിലേയും, മറ്റ് ഇടത്പക്ഷ പാര്‍ട്ടികളിലേയും നേതാക്കളുടെ പ്രാര്‍ത്ഥന. എന്നാല്‍ ഈ പാര്‍ട്ടികളിലെ ആയിരക്കിണക്കിന് പ്രവര്‍ത്തകര്‍ ആം ആദ്മി പാര്‍ട്ടിയില്‍ അംഗമാകാന്‍ കാത്തിരിക്കുന്നു എന്നതാണ് മറ്റൊരു സത്യം. ഈ തിരിച്ചറിവാണ് ഇന്ത്യയിലെ യാഥാസ്ഥിതിക പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതും. അതുകൊണ്ട് തന്നെ ആരൊക്കെ ഏതൊക്കെ സംസ്ഥാനങ്ങളില്‍ വിജയിച്ചാലും ഒരിക്കലും ആം ആദ്മി പാര്‍ട്ടി വിജയിക്കരുത് എന്നതാണ് രാജ്യത്തെ വ്യവസ്ഥാപിത പാര്‍ട്ടികളുടെ ആവശ്യവും. എന്തായാലും അടുത്ത 24 മണിക്കൂര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല ഇരട്ട ചങ്കന്മാരുടെയും രക്തസംമ്മര്ദം കൂട്ടും എന്ന് ഉറപ്പാണ്.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും, ഗോവയില്‍ അക്കൌണ്ട് തുറക്കുമെന്നും പ്രവചനം