ലണ്ടന്‍: ഏപ്രില്‍ 8ന് ബ്രിട്ടനില്‍ റെയില്‍ സമരം. മൂന്ന് റെയില്‍ ഓപ്പറേറ്റിംഗ് കമ്പനികളിലെ ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 8ന് ഗ്രാന്‍ഡ് നാഷണല്‍ ഡേയില്‍ നടക്കുന്ന സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഗ്രാന്‍ഡ് നാഷണല്‍ ഡേയോട് അനുബന്ധിച്ച് പ്രത്യേകം ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കാറുള്ളതാണ്. മൂന്നു ദിവസം നീളുന്ന ഉത്സവത്തിന് പ്രത്യേക ടൈംടേബിളും തയ്യാറാക്കാറുണ്ട്. സതേണ്‍, മേഴ്സിറെയില്‍, അറീവ ട്രെയിന്‍ നോര്‍ത്ത് എന്നീ കമ്പനികളില്‍ നടക്കുന്ന സമരം റെയില്‍ ഗതാഗതം താറു
ഐന്റ്രീ റേസ് കോഴ്സിനു അടുത്തുള്ള ഐന്റ്രീ സ്റ്റേഷനില്‍ കഴിഞ്ഞ ആഴ്ച ആര്‍എംടി പ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ സമരം നടത്തിയിരുന്നു. തിങ്കളാഴ്ച കമ്പനിയും യൂണിയനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതാണ് സമരത്തിലേക്ക് ജീവനക്കാരെ നയിച്ചത്. ഏപ്രില്‍ 4ന് ഗോവിയ തെംസ്ലിങ്ക് റെയില്‍വേ ഉടമസ്ഥതയിലുള്ള സതേണിലും ആര്‍എംടി സമരത്തിന് ആഹ്വാനം നല്‍കിയിരന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് കമ്പനി സമ്മതം അറിയിച്ചതോടെ സമരം 8-ാം തിയതിയിലേക്ക് മാറ്റി വെച്ചു.
ഏറെക്കാലം നീണ്ട തര്‍ക്കത്തിനൊടുവിലാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നത്. സുരക്ഷയ്ക്കും റെയില്‍ സേവനങ്ങള്‍ ലഭിക്കുന്നതിനുമായി ഒരു വര്‍ഷത്തോളമായി തങ്ങള്‍ പോരാട്ടത്തിലാണെന്നും ഇക്കാര്യങ്ങളില്‍ ഇനിയെങ്കിലും കമ്പനി പ്രതികരിക്കണമെന്നുമാണ് യൂണിയന് ജനറല്‍ സെക്രട്ടറി മിക്ക് കാഷ് പറയുന്നത്. നാലാം തിയതി നടക്കുന്ന ചര്‍ച്ചയെ പ്രതീക്ഷയോടെയാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.