കെ.ഡി.ഷാജിമോന്‍
നാടിന്റെ പാരമ്പര്യവും പൈതൃകവും കാത്ത് സൂക്ഷിക്കുന്നതിന് പുതുതലമുറയെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോട് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് തങ്ങളുടെ അംഗങ്ങളായ യുവജനങ്ങളെ അണിനിരക്കുന്നതിന് മുന്നോടിയായി എം.എം.എ യൂത്ത് മീറ്റിന് ശനിയാഴ്ച തുടക്കം കുറിക്കുന്നു.
01.04.2017 ശനിയാഴ്ച എം.എം.എ സെന്ററില്‍ ഉച്ചതിരിഞ്ഞ് 1.30ന് ആരംഭിക്കും. യുവജനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പഠന സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ തുടങ്ങി നിരവധി ഭാവി പരിപാടികളുടെ അവലോകനവും മീറ്റില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് എം.എം.എ യൂത്ത് വിംഗുമായി ബന്ധപ്പെടാവുന്നതാണ്.
P.R.O. 07886526706
ശില്പ ഷാജി – 07504631026
അനീഷ് കുര്യന് – 07464846405
 
	 
		

 
      
      



 
               
               
              




