പൃഥ്വിരാജിന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റുകള്‍ ട്രോളര്‍മാര്‍ക്കെന്നും ആഘോഷമാണ്. പൃഥ്വിയുടെ ഇംഗ്ലീഷ് ഭാഷയും മലയാളിയും തമ്മിലുള്ള പോരാട്ടം ആരംഭിക്കുന്നത് അദ്ദേഹത്തിന്‍റെ വിവാഹവേളയിലാണെങ്കിലും അത് കൊഴുത്തത് ഫേസ് ബുക്കിലാണ്. മലയാളി അന്തം വിട്ടു പോകുന്ന ഇംഗ്ലീഷിലാണ് ടിയാന്‍ പോസ്റ്റുകള്‍ കാച്ചി കൊണ്ടിരുന്നത്.
ഇപ്പോഴിതാ അതില്‍ നിന്നും വേറിട്ട ഒരു സമീപനം. താന്‍ ഉള്‍പ്പെടുന്ന ത്രയം (സന്തോഷ് ശിവന്‍ – ഷാജി നടേശന്‍ – പൃഥ്വിരാജ്) നിര്‍മ്മിക്കുന്ന പുതിയ മമ്മൂട്ടി ചിത്രമായ ‘ദി ഗ്രേറ്റ്‌ ഫാദര്‍’ നാളെ റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തെകുറിച്ചുള്ള ഇന്നത്തെ ഫേസ് ബുക്ക്‌ പോസ്റ്റിനാണ് പ്രിഥ്വിയുടെ മലയാളം രുചിക്കാന്‍ യോഗമുണ്ടായത്‌.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം  വായിക്കാം.

 

ട്രോളര്‍മാരുടെ ചാകര

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫേസ് ബുക്കിനെ അതിന്‍റെ എല്ലാ സാധ്യതകലോടും കൂടി വിനിയോഗിക്കുന്ന യുവനടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. മുപ്പതു ലക്ഷത്തോളം പേര്‍ ഫോളോ ചെയ്യുന്നുമുണ്ട് മലയാളത്തിന്‍റെ ഈ പ്രിയ താരത്തെ. മിക്കപ്പോഴും ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുന്ന പ്രിഥ്വിയോട് ഇവരില്‍ ഭൂരിഭാഗം പലരും മലയാളത്തില്‍ പ്രതികരിക്കുന്നതായി കാണാം. മലയാളം നന്നായി സംസാരിക്കുകയും അതിലും നന്നായി സിനിമയിലെ സംഭാഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പൃഥ്വി, ഫേസ് ബുക്കില്‍ മാത്രം ആംഗലേയത്തിനെ കൂട്ട് പിടിക്കുന്നതെന്തിന് എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി നില നില്‍ക്കുകയായിരുന്നു.

ഇംഗ്ലീഷിലുള്ള പൃഥ്വിയുടെ ഓരോ പോസ്റ്റും ട്രോളര്‍മാര്‍ക്ക് ചാകരയായിരുന്നു.  ഇതിനോട് പലപ്പോഴും പോസിറ്റീവ് ആയിത്തന്നെയാണ് പൃഥ്വി പ്രതികരിച്ചിരുന്നത്.

എന്നാല്‍, ഒരിക്കല്‍ മാത്രം, ആക്രമിക്കപെട്ട തന്‍റെ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഡ്യവും പിന്തുണയും പ്രഖ്യാപിച്ച് കൊണ്ട് പോസ്റ്റിട്ടപ്പോള്‍ മാത്രം പൃഥ്വി ഇത് പരിഹാസത്തിനുള്ള ഒരവസരമല്ല എന്ന് മുന്നറിയിപ്പ് നല്‍കി. (ആ പോസ്റ്റ്‌ ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്നും എടുത്തു മാറ്റപ്പെട്ടിട്ടുണ്ട്)

മാതൃഭാഷയിലെക്കുള്ള പൃഥ്വിയുടെ കളം മാറ്റിചവിട്ടലിന് മറ്റൊരു മാനവും കൂടി കാണേണ്ടതുണ്ട്. പൃഥ്വിരാജിന്‍റെ സംവിധാന സംരംഭം. മലയാളത്തില്‍ സിനിമയെടുക്കാന്‍ പദ്ധതിയുള്ള ഒരാള്‍, മലയാളം എഴുതി തന്നെ തുടങ്ങുന്നതല്ലേ അതിന്‍റെ ഒരിത്.