ഖത്തർ എയർവേയ്സിൽ ഇനി അമേരിക്കയിലേയ്ക്കു പോകുന്നവർക്ക് എയർവേയ്സിന്റെ സൗജന്യ ലാപ്ടോപ്പും വൈഫൈയും ലഭിക്കും. അമേരിക്കയിലേയ്ക്കുള്ള എല്ലാ വിമാനങ്ങളിലെ യാത്രക്കാർക്കും ലാപ്ടോപ്പ് വായ്പ്പയായി വാങ്ങാം.
ദോഹ ഉൾപ്പടെ ഒമ്പത് നഗരങ്ങളിൽ നിന്നും യു എസ്സിലേയ്ക്കുള്ള നോൺ സ്റ്റോപ്പ് വിമാനത്തിൽ ലാപ്പ് ടോപ്പ് ഒൾപ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് യു എസ് ആഭ്യന്തര സുരക്ഷാ വിഭാഗം വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഖത്തർ എയർ വേയ്‌സ് അധികൃതർ ലാപ്‌ടോപ്പ് വായ്പയായി നല്‍കുന്നത്. വ്യവസായികൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനായാണ് ഈ പുതിയ തീരുമാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യാത്രയിലുടനീളം തടസ്സമില്ലാതെ സേവനം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ബിസിനസ്സ് ക്ലാസിലെ യാത്രക്കാർക്ക്  മാത്രമാണ് ലാപ്‌ടോപ്പ് വായ്പയായി നല്‍കുന്നത്. അടുത്ത ആഴ്ച മുതൽ ഈ സൗകര്യം ലഭ്യമാകും. യാത്രയ്ക്ക് ബോർഡിങ്ങിന് മുമ്പായി ഗേറ്റില്‍ നിന്ന് ലാപ്‌ടോപ്പ് ലഭിക്കും. എല്ലാ യാത്രക്കാർക്കും ഒരുമണിക്കൂർ സൗജന്യ വൈഫൈയും അഞ്ച് ഡോളർ നിരക്കിൽ പ്രത്യേക വൈഫൈ പാക്കേജും നല്‍കുന്നുണ്ട്.