ലിവര്‍പ്പൂള്‍: വിറലിലെ കലാസാംസ്‌കാരിക കൂട്ടായ്മയായ മേഴ്‌സിസൈഡ് റോയല്‍സിന്റെ ക്രിസ്മസ്- പുതുവത്സര ആഘോഷവും മേഴ്‌സിസൈഡ് റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന റോയല്‍ മലയാളം ഭാഷാ വിദ്യാലയത്തിന്റെ പുരസ്‌കാര ചടങ്ങും സംയുക്തമായി ജനുവരി 9 ശനിയാഴ്ച ഒരു മണി മുതല്‍ അപ്റ്റന്‍ സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിക്കുന്നു.വര്‍ണ്ണശബളമായ ചടങ്ങില്‍ വിറല്‍ കൗണ്‍സില്‍ ലോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ ലെസ് റൗളന്‍സും മേയറസ്സ് പൗള റൗളന്‍സും മുഖ്യാതിഥികളായിരിക്കും.
മേഴിസൈഡിലെ പ്രമുഖ കലാസംസ്‌കാരിക പ്രവര്‍ത്തകരുടെ നിറസാന്നിദ്ധ്യംകൊണ്ട് വര്‍ണ്ണോജ്ജ്വലമാകുന്ന ചടങ്ങ് കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ മത്സരങ്ങളും കലാപരിപടികളും കൊണ്ട് അവിസ്മരണീയമാകും. മേഴ്‌സിസൈഡ് റോയല്‍സിന്റേയും ഭാഷാസ്‌കൂളിന്റേയും വളര്‍ച്ചയുടെ പാതയില്‍ നിസ്തുല സംഭാവന നല്‍കിയവര്‍ക്കും പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കുമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ വളരെ ചെറിയ കാലയളവിനുള്ളില്‍ തന്നെ പ്രഥമ ലക്ഷ്യം കൈവരിച്ച റോയല്‍ മലയാളം ഭാഷാ വിദ്യാലയത്തിലെ കുട്ടികള്‍ക്കുള്ള അവാര്‍ഡുകളും സമ്മാനങ്ങളും നല്‍കുന്നതായിരിക്കും.
	
		

      
      



              
              



