ലക്നൗ: ഒരുമാസം മുമ്പ് കാണാതായ വീട്ടമ്മയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. ഉത്തര്‍ പ്രദേശിലെ പീലിഭിതിലാണ് സംഭവം നടന്നത്. ബാദുണ്‍ ജില്ലയില്‍ നിന്ന് നവംബര്‍ 23നാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം യുവതിയുടെ സഹോദരന് വാട്സ് ആപ്പില്‍ ഒരു വീഡിയോ ലഭിച്ചു. സഹോദരിയെ അഞ്ച് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇയാള്‍ക്ക് ലഭിച്ചത്. എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ കാണാനില്ല എന്ന് കാണിച്ച് നല്കിയ പരാതിയില്‍ പൊലീസ് നടപടികള്‍ എടുക്കാന്‍ വിമുഖത കാട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ് എന്നും എത്രയും വേഗം ഇവരെ കണ്ടെത്താന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും എസിപി സുധീര്‍ കുമാര്‍ സിംഗ് പറഞ്ഞു. വാട്ട്സ്ആപ്പില്‍ വീഡിയോ പ്രചരിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും എസിപി പറഞ്ഞു.