കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗ് ഫോമിലാണ് വിരാട് കോലി. കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ നേരിട്ട് കോലി തിരിച്ചുവരുന്നത് മോഹിപ്പിക്കുന്ന നേട്ടങ്ങളുമായാണ്. എന്നാല്‍ പുതിയ വര്‍ഷം കോലിയുടെ സ്വകാര്യ ജീവിതത്തില്‍ അത്ര നല്ല വാര്‍ത്തകളല്ല കേള്‍ക്കുന്നത്. ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ക്രിക്കറ്റലി ലെ ഗ്ലാമര്‍ താരമായ വിരാട് കോലിയും പിരിഞ്ഞു എന്നാണ് മുംബൈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരങ്ങളുമായി അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണത്രെ അനുഷ്‌ക ശര്‍മയുടെ തീരുമാനം. നടി, നിര്‍മാതാവ് എന്ന നിലകളില്‍ സിനിമയില്‍ കൂടുതല്‍ ഇടപെടണം. 2017 വരെയെങ്കിലും വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവില്ല എന്നാണ് അനുഷ്ക പറഞ്ഞുവച്ചത്.
അനുഷ്‌ക ശര്‍മയുടെ ഈ പ്രോപ്പോസല്‍ വിരാട് കോലിക്ക് തീരെ ഇഷ്ടമായില്ല എന്നാണ് അറിയുന്നത്. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. ഇതുകൊണ്ടും കഴിഞ്ഞില്ല, ഇരുവരും തമ്മില്‍ ഇപ്പോള്‍ സംസാരിക്കാറില്ല എന്നും റൂമറുകളുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ കോലി അനുഷ്‌കയെ ഫോളോ ചെയ്യുന്നതും നിര്‍ത്തിയിരുന്നു. സെലിബ്രിറ്റികളായ തങ്ങളുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തയാകും എന്ന കാര്യം അനുഷ്‌കയ്ക്ക് അറിയാം. പക്ഷേ താന്‍ ഇത്തരം വാര്‍ത്തകള്‍ ആസ്വദിക്കുന്ന കൂട്ടത്തിലല്ല എന്ന് അനുഷ്‌ക നേരത്തെ പറഞ്ഞിരുന്നു.

വിരാട് കോലിയുമായി അടുത്തുതന്നെ വിവാഹമുണ്ടാകുമെന്ന വാര്‍ത്ത ബോളിവുഡ് നടി അനുഷ്‌ക ശര്‍മ നിഷേധിച്ചിരുന്നു. ഇരുവരുടെയും വിവാഹകത്ത് വരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോഴാണ് അനുഷ്‌ക ഈ വിശദീകരണവുമായി രംഗത്ത് വന്നത്. വിവാഹത്തിനുള്ള തയ്യാറെടുപ്പിലല്ല ഇപ്പോള്‍ താന്‍. സിനിമകളുമായി ബന്ധപ്പെട്ട ജോലിത്തിരക്കിലാണെന്നും താന്‍ അവിടെ സന്തോഷത്തിലാണെന്നും അനുഷ്‌ക പറഞ്ഞു. വിവാഹം ഉണ്ടാകുമെങ്കില്‍ തീര്‍ച്ചയായും അത് പരസ്യമാക്കുമെന്നും അനുഷ്‌ക പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അനുഷ്‌കയും കോലിയും വിദേശങ്ങളില്‍ ഉള്‍പ്പെടെ ചുറ്റിയടിക്കുന്ന ഒരുപാട് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിധ്യമായ ശേഷമാണ് താരജോഡികള്‍ ഇക്കാര്യം തുറന്നുസമ്മതിച്ചത്.