എക്കാലത്തും തമിഴ് സിനിമാലോകത്തെ പ്രണയകഥകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ചിമ്പു. നയന്‍താരയും ഹന്‍സികയുമെല്ലാം ചിമ്പുവിന്റെ പ്രണയകഥകളിലെ നായികമാരായി. നയന്‍സുമൊത്തുള്ള ചിമ്പുവിന്റെ ചുംബന വീഡിയോ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിമ്പുവിന്റെ പ്രണയിനിയായി ഇപ്പോഴെത്തിയിരിക്കുന്നത് ഉലകനായകന്‍ കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസനാണ്. ഇവര്‍ അടിക്കടി കാണുന്നതും വിവിധ പരിപാടികള്‍ക്ക് ഒന്നിച്ചെത്തുന്നതുമെല്ലാം കോടമ്പാക്കം പാപ്പരാസികളുടെ കണ്ണിലുടക്കിയിട്ടുണ്ട്.
തന്റെ പിറന്നാളിന്റെ തലേദിവസം ശ്രുതി ട്വീറ്റ് ചെയ്ത പോസ്റ്റ് കൂടിയതോടെ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടി. ‘താന്‍ ഒരു സുന്ദരിയാണെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും തന്റെ കുറവുകള്‍ അംഗീകരിച്ച് സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്തിയെന്നുമായിരുന്നു ആ ട്വീറ്റ്. എന്നാല്‍ ഊഹാപോഹങ്ങള്‍ ആരാധകര്‍ കൊഴുപ്പിച്ചതോടെ ശ്രുതി ഹാസന്‍ ട്വീറ്റ് പിന്‍വലിച്ചു. ഇരുവരേയും കുറിച്ചുള്ള പുതിയ ഗോസിപ്പിനെ കുറിച്ചു ആരെങ്കിലും ഒരാളുടെ പ്രതികരണം വരുന്നതും കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.
ഒരുകാലത്ത് നായന്‍താരയുടേയും ഹാന്‍സികയുടേയും കാമുകനായിരുന്ന ചിമ്പു നീണ്ട ഇടവേളയ്ക്ക് ശേഷം പഴയ കമുകി നയന്‍താരയുമായി വീണ്ടും അടുക്കുന്നു എന്നും ചില റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇരുവരും വീണ്ടും ഒന്നിച്ചഭിനയിയ്ക്കുന്ന ഇതു നമ്മ ആള്‍ എന്ന തമിഴ് സിനിമയുടെ സെറ്റില്‍ നിന്നും ആയിരുന്നു ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇരുവരും ഇത് നിഷേധിച്ചിരുന്നു. നയന്‍താര യുവ സംവിധായകനായ വിഘ്‌നേഷുമായി പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിഞ്ഞെന്നും വാര്‍ത്തകള്‍ വന്നിരുന്നു.