മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ നോമ്പിനോട് അനുബന്ധിച്ച് എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴിയും ദിവ്യബലിയും ഉണ്ടായിരിക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ച് മുതലാണ് കുരിശിന്റെ വഴിയും തിരുക്കര്‍മ്മങ്ങളും നടക്കുക.
ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം അഞ്ച് മുതലും പെസഹ വ്യാഴാഴ്ച വൈകുന്നേരം നാല് മുതലും ദുഃഖവെളളി തിരുക്കര്‍മ്മങ്ങള്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മുതലും ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി പത്ത് മുതലും ആരംഭിക്കും.
വെളളിയാഴ്ചകളില്‍ നടന്ന് വരുന്ന കുരിശിന്റെ വഴിയും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കാന്‍ ഏവരെയും ഷ്രൂഷ്‌ബെറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
പളളിയുടെ വിലാസം
St.Antony’s Church
Dunkery Road
Manchester
M220WR