സൗത്ത് ലണ്ടൻ : ക്രോയിഡൻ സെൻറ് പോൾസ് ദേവാലയത്തിൽ ഈ വർഷത്തെ പീഢാനുഭവ ശുശ്രൂഷകൾക്ക് മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാപ്പോലീത്താ, അഭിവന്ദ്യ ഡോ. അന്തോണി മാർ സിൽവാനിയോസ് എപ്പിസ്കോപ്പ മുഖ്യ കാർമ്മികത്വം നൽകുമെന്ന വിവരം ഇടവക വികാരി ഫാ.കുര്യാക്കോസ് തിരുവാലിൽ അറിയിച്ചു.

ക്രിസ്തുവിൻറെ പീഡാനുഭവവും കുരിശു മരണവും ഓർമിപ്പിക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾ ഏപ്രിൽ 2 മുതൽ 8 വരെ കാറ്റർഹം ഓൺ ദി ഹിൽ സെനിറ്ററി ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിക്കുന്നു.

വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അഡ്രസ്
Centenary Hall
Sacred Heart RC Church
Caterham
Surrey – CR35PB

കൂടുതൽ വിവരങ്ങൾക്ക് പ്രദീപ് ബാബു (ട്രസ്റ്റി ) :- 07535761330
റോയി മാത്യു (സെക്രട്ടറി) :- 07480495628