തലസ്ഥാനത്തെ ഞെട്ടിച്ച പൈശാചിക കൊലപാതകത്തില്‍ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുമായി മലയാളത്തിലെ പ്രമുഖ ചാനല്‍ രംഗത്ത്.മൃതദേഹങ്ങൾ കത്തിക്കാനായി പെട്രോള്‍ വാങ്ങാനെത്തിയത് 25 വയസ്സ് പ്രായം തോന്നിക്കുന്ന മറ്റൊരാളാണെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജയകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ട് ചാനല്‍ പറയുന്നു

ഓട്ടോയിലെത്തിയ ഒരു യുവാവ് കന്നാസിലാണു പെട്രോള്‍ വാങ്ങി പോയത്. മൃതദേഹങ്ങള്‍ കത്തിക്കാന്‍ കവടിയാറിലെ പമ്പില്‍നിന്ന് ഏപ്രില്‍ ആറിന് പെട്രോള്‍ വാങ്ങിയതായി പ്രതി കേഡല്‍ മൊഴി നല്‍കിയിരുന്നു. അതേസമയം കേഡലിനെ പമ്പില്‍വച്ചു കണ്ട മുന്‍പരിചയമുണ്ടെന്നും ജയകുമാര്‍ പറഞ്ഞു. ഇതോടെയാണ് കേസില്‍ മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നത്.

എന്നാല്‍ കേഡല്‍ ഓരോ ദിവസവും മൊഴി മാറ്റി പൊലീസിനെ ചുറ്റിക്കുകയാണ്. കൊലയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്.പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാള്‍ ഒടുവിലായി പൊലീസിനോടു പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിതാവ് മദ്യലഹരിയില്‍ സ്ത്രീകളോട് ഫേണില്‍ അശ്ലീലം പറഞ്ഞിരുന്നു. പിതാവിന്റെ സ്വഭാവദൂഷ്യം എതിര്‍ക്കാതിരുന്നതാണ് അമ്മയോട് വൈരാഗ്യമുണ്ടാകാന്‍ കാരണം.എന്നാല്‍ സഹോദരിയെയം കുഞ്ഞമ്മയെയും ഇവര്‍ ഒറ്റക്കാകുമെന്ന് കരുതി ദയാവദം ചെയ്യുകയായിരുന്നുവെന്നും കേഡല്‍ പറഞ്ഞു.

ഏപ്രില്‍ രണ്ടിന് കൊല നടത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ കൈവിറച്ചതിനാല്‍ നടന്നില്ല. കൊലപാതകം നടത്തുന്നതിന് മുമ്പ് ഡമ്മിയുണ്ടാക്കി പരിശീലിച്ചുവെന്നും ഇന്റര്‍നെറ്റില്‍ കൊലപാതകങ്ങളുടെ വീഡിയോ കണ്ടു പരിശീലിച്ചുവെന്നും കേഡല്‍ പറഞ്ഞു.കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം കഴിഞ്ഞ വിവസം വീട്ടിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.