ഞാന്‍ കല്ലേറുകാരനല്ല. ജീവിതത്തില്‍ ഇന്നുവരെ കല്ലേറ് നടത്തിയിട്ടുമില്ല. ഷാളില്‍ എംബ്രോയ്ഡറി നടത്തുന്നതാണ് എന്റെ ജോലി. അല്‍പ്പ സ്വല്‍പ്പം തടിപ്പണിയും അറിയാം. കഴിഞ്ഞ ദിവസം കശ്മീരില്‍ തങ്ങള്‍ നേരിടുന്ന കല്ലേറില്‍ പ്രതിഷേധിച്ച് സൈനികര്‍ ജീപ്പിന്റെ മുകളില്‍ കെട്ടിയിരുത്തി നാട്ടുകാരനെ കൊണ്ടുപോകുന്നെന്ന വൈറല്‍ വീഡിയോയിലെ 26 കാരന്‍ ഫാറൂഖ് അഹമ്മദ് ദര്‍ ആണ് ഒരു ദേശീയ മാധ്യമത്തിന് മുന്നിലൂടെ രംഗത്ത് വന്നത്.
ചിലിയിലെ വീട്ടില്‍ ബാന്‍ഡേജിട്ട കൈകള്‍ കാട്ടി ഇയാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംഭവം വിശദീകരിച്ചു. തന്നെ ഏപ്രില്‍ 9 ന് രാവിലെ 11 മണി മുതല്‍ നാലു മണിക്കൂറോളം സൈന്യം കൊണ്ടു നടന്നതായി ഇയാള്‍ ആരോപിച്ചു. ജീപ്പില്‍ കെട്ടിയിട്ട് ഏകദേശം 25 കിലോമീറ്ററോളം കൊണ്ടു നടന്നു. ഉതില്‍ഗാമില്‍ നിന്നും സോന്‍പ, നജന്‍, ചക്‌പോര, ഹാഞ്ജിഗുരു, റവാല്‍പോര, ഖോസ്‌പോര, അസിസാല്‍ എന്നിവിടങ്ങളിലൂടെ ഹാര്‍ഡ്പാന്‍സൂ സിആര്‍പിഎഫ് ക്യാമ്പിലാണ് യാത്ര അവസാനിച്ചതെന്നും മരണഭയത്താല്‍ ഏഴു മണിക്കൂറോളം കടുത്ത മാനസീക പീഡനം നേരിട്ട് ഇരിക്കേണ്ടി വന്നതായും ഇയാള്‍ പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് കശ്മീരി യുവാക്കള്‍ സിആര്‍പിഎഫ് ജവാന്മാരെ അടിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വൈറലായത്. അതിന് തൊട്ടു പിന്നാലെ ദറിനെ ആര്‍മിജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിരുത്തി കല്ലെറിഞ്ഞു പ്രതിഷേധിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ട്രക്കിനെ ഒരു ജീപ്പ് പിന്തുടരുന്നതിന്റെ ദൃശ്യവും വന്നത്. രണ്ടു വീഡിയോയും വന്‍ വിവാദമാണ് ഉയര്‍ത്തിയത്. സംഭവത്തില്‍ പോലീസില്‍ നിന്നും മുഖ്യമന്ത്രി മഹ്ബൂബാ മുഫ്ത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വീഡിയോ പരിശോധിക്കുമെന്ന് സൈന്യവും പറഞ്ഞിട്ടുണ്ട്.
Leave a Reply