ബാഹുബലി ലോകത്താകമാനം തരംഗമുയര്‍ത്തി മുന്നേറുമ്പോള്‍ ചിത്രത്തിലെ നായികമാരില്‍ ഒരാളായ തമന്നയുടെ പേരില്‍ ചില ഗോസിപ്പുകള്‍ പ്രചരിക്കുന്നു. സംവിധായകന്‍ രാജമൗലിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായ നടി സിനിമയുടെ പ്രമോഷന്‍ ഷോകളില്‍ പങ്കെടുക്കുന്നില്ലെന്ന തരത്തിലാണു മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ വരുന്നത്. ബാഹുബലി 2 ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രമെഴുതി മുന്നേറുന്നതിനിടയില്‍ ചില കല്ലുകടി വാര്‍ത്തകള്‍ പുറത്തു വരുന്നത്.
രണ്ടാം ഭാഗത്തില്‍ അവന്തികയ്ക്കും തമന്നയ്ക്കും അര്‍ഹിയ്ക്കുന്ന പ്രധാന്യം ലഭിച്ചില്ല എന്നാണ് ആരോപണം. ക്ലൈമാക്‌സില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടി തമന്ന ബഹിഷ്‌കരിച്ചു എന്നും വാര്‍ത്ത പ്രചരിച്ചു. ഇതിന് പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ താരം.
ക്ലൈമാസ് സീനില്‍ എന്റെ കഥാപാത്രം ഇല്ലെന്ന കാര്യം എനിക്ക് നേരത്തെ തന്നെ അറിയാം. സിനിമയില്‍ എന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നും ഞാന്‍ മനസിലാക്കിയിരുന്നു. ബാഹുബലി 2 ന്റെ ക്ലൈമാക്‌സില്‍ ഞാന്‍ ഉണ്ടെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ല. ക്ലൈമാക്‌സ് പോര്‍ഷനില്‍ വരുമെന്നുമാത്രമാണ് പറഞ്ഞത്. പക്ഷേ പല മാധ്യമങ്ങളിലും എന്റെ വാക്കുകള്‍ തെറ്റായാണു വന്നത്. അതുകൊണ്ട് തന്നെ സിനിമ ആദ്യഷോ തൊട്ട് ആരാധകരുടെ സന്ദേശങ്ങള്‍ മുഴുവനും ഞാന്‍ ക്ലൈമാക്‌സില്‍ ഇല്ലല്ലോ എന്നു തിരിക്കിയാണ്. എന്നെ ഒഴിവാക്കിയതാണോ എന്നു പലരും ചോദിച്ചു. ഈ അന്വേഷണങ്ങളാണ് പിന്നീട് മറ്റൊരു തരത്തില്‍ വാര്‍ത്തകളായി വരുന്നതും ഞാനും സംവിധായകനും തമ്മില്‍ വഴക്കുണ്ടായി പ്രമോഷന്‍ ഷോകളെല്ലാം ഞാന്‍ ഒഴിവാക്കി എന്ന തരത്തിലൊക്കെ പ്രചരിച്ചത്.ഈ സിനിമയില്‍ ഞാന്‍ അപ്രധാന കഥാപാത്രമായിപോയെന്ന ആക്ഷേപവും കാര്യമായി എടുക്കുന്നില്ല.ഒന്നാംഭാഗത്തില്‍ ഉണ്ടായിരുന്ന അതേ പ്രാധാന്യം ഈ സിനിമയിലും ഉണ്ട്. എന്തുകൊണ്ടും ഞാന്‍ സംതൃപ്തയാണെന്നും തമന്ന പറഞ്ഞു.
Leave a Reply