ലണ്ടന്‍: കടുത്ത നിയന്ത്രണങ്ങളുമായി പുതിയ സ്‌മോക്കിംഗ് നിയമം ഈ മാസം നിലവില്‍ വരുന്നു. മെയ് 21 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുന്നത്. 10 സിഗരറ്റുകളടങ്ങിയ ചെറിയ പാക്കറ്റുകളും 10, 20 ഗ്രാം ടുബാക്കോ റോളിംഗുകളും ഈ നിയമം അനുസരിച്ച് പൂര്‍ണ്ണമായും നിരോധിക്കും. മെന്തോള്‍, വാനില, സ്‌പൈസ്, ഫ്രൂട്ട്, ക്യാന്‍ഡി, ആല്‍ക്കഹോള്‍ തുടങ്ങി എല്ലാവിധത്തിലുള്ള ഫ്‌ളേവറുകളിലുള്ള സിഗരറ്റുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. സിഗരറ്റ് പാക്കറ്റുകള്‍ ഏറ്റവും അനാകര്‍ഷകമായ പാക്കറ്റുകളില്‍ മാത്രമേ വിതരണം ചെയ്യാവൂ എന്നതാണ് മറ്റൊരു നിബന്ധന.
ഇവയെല്ലാം മൂന്ന് ആഴ്ചയ്ക്കുള്ളില്‍ നിലവില്‍ വരും എന്നതാണ് മറ്റൊരു പ്രത്യേകത. ചെറിയ പാക്കറ്റുകളിലെ സിഗരറ്റുകള്‍ക്ക് നിരോധനം വരുന്നതിലൂടെ ഇനി ഏറ്റവും വില കുറഞ്ഞ സിഗരറ്റ് വാങ്ങണമെങ്കില്‍ 8.82 പൗണ്ട് മുടക്കേണ്ടി വരും. ഇപ്പോള്‍ത്തന്നെ സിഗരറ്റുകള്‍ക്ക് വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. ഇനിയും വില കൂട്ടിയാല്‍ അത് പുകവലി കുറയ്ക്കാനും പാടെ ഇല്ലാതാക്കാനും ജനങ്ങളെ പ്രേരിപ്പിക്കുമെന്ന് ആക്ഷന്‍ ഓണ്‍ സ്‌മോക്കിംഗ് ആന്‍ഡ് ഹെല്‍ത്ത് വക്താവ് അമാന്‍ സാന്‍ഫോര്‍ഡ് പറഞ്ഞു.
ചെറുപ്പക്കാരെ പുകവലിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ സിഗരറ്റ് പാക്കറ്റുകളുടെ രൂപകല്‍പന വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കുന്നതിനായാണ് ഏറ്റവും മോശം പാക്കുകളില്‍ മാത്രമേ സിഗരറ്റ് വിപണിയിലെത്തിക്കാവൂ എന്ന നിബന്ധന കൊണ്ടുവരുന്നത്. സാധാരണ ഫോണ്ടില്‍ പേരും പുകവലി മൂലമുണ്ടാകുന്ന മാരക രോഗങ്ങളളുടെ ചിത്രവും പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും. ലോകത്തെ ഏറ്റവും മോശം നിറമായി കണക്കാക്കുന്ന ഒപേക് കൗച്ച് എന്ന പച്ചനിറത്തിന്റെ ഷേഡില്‍ മാത്രമേ പാക്കറ്റുകള്‍ തയ്യാറാക്കാവൂ എന്നും നിബന്ധനയുണ്ട്.
Leave a Reply