മങ്കൊമ്പ്: കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യുന്നതിനിടെ അപസ്മാരം വന്ന നാലുവയസ്സുള്ള കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ സമ്മാനം.
ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടര്‍ ബിനു അപ്പുക്കുട്ടന്‍, ഡ്രൈവര്‍ കെ.വി.വിനോദ്കുമാര്‍ എന്നിവര്‍ക്കാണ് മന്ത്രിയുടെ ശമ്പളത്തില്‍നിന്ന് 25,000 രൂപവീതം പാരിതോഷികം ലഭിക്കുന്നത്. ഇരുവരെയും മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പാരിതോഷികം പ്രഖ്യാപിച്ചത് അറിയിക്കുകയും ചെയ്തു.
ജീവനക്കാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. നല്ല സേവനം നല്‍കുന്നതിലൂടെ പൊതുഗതാഗതം കൂടുതല്‍ ജനകീയമാകുമെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ച രാത്രി 10 മണിക്ക് അങ്കമാലിയില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലാണ് സംഭവം.
മൂവാറ്റുപുഴയില്‍നിന്ന് കയറിയ നാലുവയസ്സുള്ള കുഞ്ഞിന് അപസ്മാരലക്ഷണം ഉണ്ടായി. തുടര്‍ന്ന് ബസ് നേരെ ആശുപത്രിയിലെത്തുകയും ചികിത്സ ലഭ്യമാക്കുകയുമായിരുന്നു.
Leave a Reply